ADVERTISEMENT

ദോഹ ∙ ഖത്തറില്‍ ജൂണിലെ ഇന്ധന വില പ്രഖ്യാപിച്ചു. മേയ് മാസത്തിലെ നിരക്ക് തന്നെ തുടരും. മേയ് മാസത്തിലെ നിരക്കായ, പ്രീമിയം പെട്രോള്‍  ലീറ്ററിന് 1.95 റിയാല്‍, സൂപ്പറിന് 2.10 റിയാല്‍, ഡീസലിന് 2.05 റിയാല്‍ തന്നെ ജൂണിലും തുടരുമെന്ന് ഖത്തര്‍ എനര്‍ജി അധികൃതര്‍ പ്രഖ്യാപിച്ചു. ആഗോള എണ്ണ വിപണി നിരക്ക് അനുസരിച്ചാണ് ഖത്തറില്‍ പ്രതിമാസ ഇന്ധന വില നിശ്ചയിക്കുന്നത്. നീണ്ട മാസങ്ങളായി പ്രീമിയം പെട്രോള്‍ വിലയില്‍ മാത്രമാണ് ഏറ്റക്കുറച്ചിലുകളുള്ളത്. പെട്രോള്‍ സൂപ്പര്‍ ഗ്രേഡിന്റെയും ഡീസലിന്റെയും നിരക്ക് സ്ഥിരമാണ്.

English Summary:

Fuel Price of June Announced in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com