യുഎഇയിലെ സമൂഹ മാധ്യമ താരത്തിന്റെ ദാരുണാന്ത്യം, പെൺവാണിഭ സംഘത്തിൽനിന്ന് ഓടിരക്ഷപ്പെട്ട യുവതി; അറിയാം 7 പ്രധാന രാജ്യാന്തര വാർത്തകൾ
Mail This Article
സന്ദർശക വീസ കാലാവധി കഴിഞ്ഞും തിരിച്ചുപോകാത്തവർ യുഎഇയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു
സന്ദർശക വീസയെടുത്ത് കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർ ട്രാവൽ ഏജൻസികൾക്ക് പിഴ ചുമത്താനും പ്രവർത്തന വെല്ലുവിളികൾ നേരിടാനും കാരണമാകുമെന്ന് ട്രാവൽ എക്സിക്യൂട്ടീവുകൾ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ഫുജൈറയിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത് സമൂഹ മാധ്യമതാരം
ഫുജൈറയിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി യുവതി ഷാനിഫ ബാബു (37) അറിയപ്പെടുന്ന സമൂഹമാധ്യമ താരം. ടിക്ടോക്കിലും ഇൻസ്റ്റാഗ്രാമിലും പതിവായി വിഡിയോ പോസ്റ്റ് ചെയ്യാറുള്ള ഇൻഫ്ലുവൻസർ കൂടിയായ യുവതിക്ക് 10 ലക്ഷത്തിലേറെ ഫോളോവേഴ്സുമുണ്ട്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്കരണം കടുപ്പിക്കാൻ യുഎഇ
യുഎഇയിൽ സ്വകാര്യമേഖലയിൽ നിലവിൽ ജോലി ചെയ്യുന്നത് ഒരു ലക്ഷത്തിലേറെ സ്വദേശികൾ. ചരിത്രപരമായ നാഴികക്കല്ല് കുറിക്കുന്ന പദ്ധതിയിൽ 70,000 നിയമനം നടന്നത് നഫീസ് പ്രോഗ്രാം ആരംഭിച്ചതിന് ശേഷമുള്ള കഴിഞ്ഞ രണ്ടര വർഷത്തിനിടെ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ജോലിക്കായി ദുബായിൽനിന്ന് തായ്‌ലൻഡിലെത്തിയ 2 മലപ്പുറം സ്വദേശികളെ കാണാനില്ല
ഓൺലൈൻ അഭിമുഖം വഴി ലഭിച്ച ജോലിക്കായി ദുബായിൽനിന്ന് തായ്‌ലൻഡിലെത്തിയ 2 മലപ്പുറം സ്വദേശികളെക്കുറിച്ച് ഒരാഴ്ചയിലേറെയായി വിവരമില്ല. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ലണ്ടനിൽ 10 വയസ്സുകാരിക്ക് വെടിയേറ്റു
ലണ്ടനിലെ ഹാക്ക്നിയിൽ ബുധനാഴ്ച രാത്രി 9.20 ന് നടന്ന വെടിവെപ്പിൽ 10 വയസ്സുള്ള മലയാളി പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
പെൺവാണിഭ സംഘത്തിൽനിന്ന് മലയാളി യുവതി ഓടിരക്ഷപ്പെട്ടു
പെൺവാണിഭ സംഘത്തിൽനിന്ന് മലയാളി യുവതി ഓടിരക്ഷപ്പെട്ടു. അബായ ഷോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ഈ മാസം 22ന് റാസൽഖൈമയിൽ എത്തിച്ച കോഴിക്കോട്ടുകാരിയാണ് ചതിയിൽനിന്നു രക്ഷപ്പെട്ടത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
നിമിഷ നേരംകൊണ്ട് പണം സമ്പാദിക്കാൻ ഇറങ്ങിത്തിരിച്ചവർക്ക് വന്ന ധനനഷ്ടവും നിയമപ്രശ്നങ്ങളും
വീട്ടിലിരുന്ന് നിമിഷ നേരംകൊണ്ട് പണം സമ്പാദിക്കാം എന്ന പരസ്യം കണ്ടിറങ്ങിയ മലയാളികൾക്ക് ധനനഷ്ടം മാത്രമല്ല നിയമപ്രശ്നങ്ങളും യാത്രാവിലക്കും. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ