ADVERTISEMENT

അബുദാബി ∙ യുഎഇയിൽ സൈബർ നിയമം ലംഘിച്ച 1117 വെബ്സൈറ്റുകൾ ബ്ലോക് ചെയ്തതായി യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഈ വർഷം 5 മാസത്തിനിടെയാണ് ഇത്രയും വെബ്സൈറ്റുകൾക്കെതിരെ നടപടി സ്വീകരിച്ചത്.

ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ച് അനധികൃത വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. റമസാനിലാണ് കൂടുതൽ വെബ്സൈറ്റുകൾ അടച്ചുപൂട്ടിയതെന്ന് അസി. അണ്ടർ സെക്രട്ടറി (ബൗദ്ധിക സ്വത്തവകാശ വിഭാഗം) ഡോ. അബ്ദുൽറഹ്മാൻ ഹസ്സൻ അൽ മുഐനി അറിയിച്ചു. കഴിഞ്ഞ വർഷം 62 വെബ്സൈറ്റുകളാണ് റദ്ദാക്കിയത്. അനധികൃത വെബ്സൈറ്റുകളുടെ എണ്ണമേറുന്നതിനാൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്നും വ്യക്തമാക്കി.

English Summary:

UAE blocks 1117 websites for violating cyber law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com