ADVERTISEMENT

ദോഹ ∙ ഖത്തറില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയില്‍ ഇന്നു മുതല്‍ 50 ശതമാനം ഇളവ് ലഭിക്കും. ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം. എല്ലാത്തരം മോട്ടര്‍ വാഹനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് മാത്രമല്ല രാജ്യത്തെ പ്രവാസി താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കെല്ലാം ഇളവ് ആനുകൂല്യം ലഭിക്കും. മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പ് ആയ മെട്രാഷ് 2 മുഖേന പിഴത്തുക അടയ്ക്കാം. 

English Summary:

Ministry Announces 50% Discount on Traffic Violation Fines Starting June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com