അതിവേഗപാതയിൽ വേഗം കുറച്ച് വാഹനമോടിച്ചു; പിഴ 3 ലക്ഷം പേർക്ക്
Mail This Article
×
അബുദാബി ∙ അതിവേഗപാതയിൽ വേഗം കുറച്ച് വാഹനമോടിച്ച 3 ലക്ഷത്തിലേറെ പേർക്ക് അബുദാബി പൊലീസ് 400 ദിർഹം വീതം പിഴ ചുമത്തി. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ ആദ്യ 2 ലെയ്നുകളിൽ 120 കിലോമീറ്ററിൽ കുറഞ്ഞ വേഗത്തിൽ വാഹനമോടിച്ച 3,00,147 പേർക്കാണ് കഴിഞ്ഞ വർഷം പിഴ ചുമത്തിയത്.
2023 മേയിലാണ് പുതിയ നിയമം പ്രാബല്യത്തിലായത്. വേഗം കുറച്ച് വാഹനമോടിക്കുന്നവർ മറ്റു ട്രാക്കുകളിലൂടെ സഞ്ചരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് പലരും മറ്റു വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവിധം കുറഞ്ഞ വേഗത്തിൽ വാഹനമോടിച്ചത്. അതിവേഗപാതയിൽ മതിയായ അകലം പാലിക്കാതിരുന്നതിന് മുന്നിലും പിന്നിലുമുള്ള 2 വാഹനങ്ങൾക്കും പിഴ ചുമത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
English Summary:
Slowley Drive on the Expressway; 3 Lakh People Fined
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.