ഇന്ത്യ മുന്നണിയുടെ വിജയം ആഘോഷിച്ച് ഖത്തര്‍ കെഎംസിസി
Mail This Article
ദോഹ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെയും കേരളത്തില്‍ യുഡിഎഫിന്റെയും മുന്നേറ്റത്തില്‍ കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിജയം ആഘോഷിച്ചു.
കെ.എം.സി.സി. ഹാളില്‍ നടന്ന വിജയാഘോഷത്തില്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, കെ.കെ. ഉസ്മാന്‍, കെ.എം.സി.സി. ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എം.പി. ഷാഫി ഹാജി, പി.പി. ജാഫര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പി.എസ്.എം. ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെഎംസിസി ഹാളില്‍ പ്രവര്‍ത്തകര്‍ക്കായി വലിയ സ്‌ക്രീനില്‍ രാവിലെ മുതല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കെ.എം.സി.സി. ഹാളില്‍ തിങ്ങിനിറഞ്ഞ പ്രവര്‍ത്തകര്‍ കരഘോഷങ്ങളോടെയായിരുന്നു ഫലത്തെ വരവേറ്റത്. തത്സമയ ചര്‍ച്ചകളും പ്രവചന മത്സരങ്ങളും സജീവമായിരുന്നു.