ഈദ് ആഘോഷമാക്കാന്‍ സംഗീത പരിപാടികളും
Mail This Article
×
ദോഹ ∙ ബലിപെരുന്നാള്‍ (ഈദുല്‍ അസ്ഹ ) ആഘോഷമാക്കാന്‍ കലാസ്വാദകര്‍ക്കായി സംഗീത വിരുന്നുള്‍പ്പെടെയുള്ള പ്രത്യേക പരിപാടികള്‍ പ്രഖ്യാപിച്ച് ഖത്തര്‍ ടൂറിസം. ജൂണ്‍ 18, 19 തീയതികളിലായി ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് സംഗീത പരിപാടികള്‍ നടക്കുന്നത്.
അന്തരിച്ച തുനീസിയന്‍ ഗായിക തിക്രയോടുള്ള ആദരസൂചകമായി 18ന് അല്‍ മയസാ തിയറ്ററില്‍ 'തിക്രയെ ഓര്‍മിക്കുന്നു' എന്ന തലക്കെട്ടില്‍ പ്രത്യേക സംഗീത പരിപാടി ആസ്വദിക്കാം. അസ്മ, ഉമെയ്മ താലിബ് എന്നിവരാണ് ഷോ നയിക്കുന്നത്. 19ന് ലൈലത്ത് എല്‍സമാന്‍ എല്‍ജമീല്‍ എന്ന തലക്കെട്ടില്‍ മെയ് ഫറൂഖ്, റിഹാം അബ്ദല്‍ഹക്കീം എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടികളാണ് അല്‍ മയാസ തീയറ്ററില്‍ നടക്കുന്നത്.
ടിക്കറ്റുകള്‍ക്ക്: https://www.eventat.com/home
English Summary:
Qatar Tourism Announces Special Line-up of Events to Celebrate Eid Al Adha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.