ADVERTISEMENT

ജിദ്ദ ∙ അൽബഹ മേഖലയിൽ പ്രകൃതി ഒരുക്കിയ മനോഹരദൃശ്യങ്ങൾ കാണാൻ സഞ്ചാരികളെത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഈ മേഖലയിൽ കൂടുതൽ നീരുറവകൾ രൂപപ്പെട്ടതോടെയാണ് സഞ്ചാരികളുടെ ഒഴുക്ക് വീണ്ടും വർധിച്ചത്. 

അൽ-ബഹാ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് സൈറ്റുകളിൽ ഒന്നാണ് വാദി ദാരക്.ചിത്രം: എസ്പിഎ
അൽ-ബഹാ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് സൈറ്റുകളിൽ ഒന്നാണ് വാദി ദാരക്.ചിത്രം: എസ്പിഎ

പച്ചയുടുപ്പണിഞ്ഞും അരുവികളൊഴുക്കിയും താഴ‌്‌വര അതീവ സുന്ദരിയായി മാറിയിരിക്കുന്നു. ജലധാരകളുടെ ഒഴുക്കും പക്ഷികളുടെ പാട്ടും സുഗന്ധ വിളകളിൽനിന്നുയരുന്ന മനംമയക്കുന്ന ഗന്ധവുമെല്ലാമായി മനോഹര കാഴ്ച സമ്മാനിക്കുന്നു. 

അൽബഹ മേഖലയിൽ പ്രകൃതി ഒരുക്കിയ മനോഹരദൃശ്യങ്ങൾ കാണാൻ സഞ്ചാരികളുടെ ഒഴുക്ക്. ചിത്രം: എസ്പിഎ
അൽബഹ മേഖലയിൽ പ്രകൃതി ഒരുക്കിയ മനോഹരദൃശ്യങ്ങൾ കാണാൻ സഞ്ചാരികളുടെ ഒഴുക്ക്. ചിത്രം: എസ്പിഎ

അൽ-ബഹാ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് സൈറ്റുകളിൽ ഒന്നാണ് വാദി ദാരക്. നിരവധി സഞ്ചാരികൾ എത്തുന്ന പ്രദേശം കൂടിയാണിത്. വെള്ളക്കെട്ടുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. അൽ-മന്ദക് ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ദാരക് താഴ‌്‌വരയിൽ മണ്ണൊലിപ്പ് വഴി രൂപം കൊള്ളുന്ന പർവതശിലകളുടെ മനോഹര ദൃശ്യങ്ങളുമുണ്ട്.  താഴ്‌വരയിലെ മണ്ണിന്റെ പരിശുദ്ധി, വറ്റാതെ നീണ്ടു കിടക്കുന്ന  നീരുറവകളുടെ ഒഴുക്ക്, മരങ്ങളുടെ പച്ചപ്പ് എന്നിവയും ഇവിടുത്തെ പ്രത്യേകതകളാണ്.  

English Summary:

Albaha Witness High Turnout of Visitors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com