പുണ്യസ്ഥലങ്ങളിൽ പാചകവാതക സിലിണ്ടറിന് വിലക്ക്
Mail This Article
×
മക്ക ∙ ഹജ് തീർഥാടകർ താമസിക്കുന്ന സ്ഥലങ്ങളിലും ഇവിടത്തെ സർക്കാർ, സ്വകാര്യ കേന്ദ്രങ്ങളിലും ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായുള്ള നിയന്ത്രണം നിലവിൽ വന്നതായി അഗ്നിസുരക്ഷാ വിഭാഗം അറിയിച്ചു. പുണ്യസ്ഥലങ്ങളിൽ പാചകവാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകളും ഊർജിതമാക്കി. നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
English Summary:
Cooking gas cylinder banned in holy places in Saudi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.