ADVERTISEMENT

ദുബായ് ∙ യുഎഇയിൽ പ്രോപർട്ടി വാങ്ങിക്കുമ്പോള്‍ നറുക്കെടുപ്പിലൂടെ പ്രീമിയം ഇലക്ട്രിക് കാറായ ടെസ്​ല മോഡൽ-3, ഐ ഫോൺ 15 പ്രോ മാക്സ് എന്നിവ നേടാൻ അവസരം. കൂടാതെ വാങ്ങുന്ന അപാർട്മെന്റുകൾ സൗജന്യമായി ഫർനിഷിങ്ങും ചെയ്തുകൊടുക്കുന്നതാണന്നും 10 എക്സ് പ്രോപർട്ടീസ് സിഇഒ സുകേഷ് ഗോവിന്ദൻ പറഞ്ഞു.

ഈ മാസം 1 മുതൽ ജൂലൈ 30 വരെയുള്ള കാലളവിൽ പ്രൊപ്പർട്ടി വാങ്ങുന്നവരിൽ നിന്നുമാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുമായി മുൻന്നിരയിൽ മികച്ച സേവനം നൽകിവരുന്ന സ്ഥാപനമാണ് 10 എക്സ്.

ദുബായ് ബിസിനസ് ബേയിലെ സിംഗിൾ  ബിസിനസ് ടവർ 805 ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന 10 എക്സ് പ്രോപ്പർട്ടിസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രോപ്പർട്ടി എക്സിബിഷൻ നടത്തുന്നതിന്റെ ഭാഗമായി  ജൂലൈ 29 മുതൽ ഓഗസ്റ്റ് 1 വരെ ലണ്ടനിൽ പ്രോപ്പർട്ടി ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ അഭിരുച്ചിക്കും ബഡ്ജറ്റിനും അനുസൃതമായി വില്ലകൾ, ടൗൺ-ഹൌസുകൾ, അപാർട്മെന്റുകൾ, വസ്തുവകകൾ എന്നിവ മികച്ച ഡിവലപ്പർമാരിൽ നിന്നും സൗജന്യ സേവനത്തിലൂടെ വാങ്ങിക്കൊടുക്കുകയും വാങ്ങുന്നവർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ വിറ്റ് വരവ്, മികച്ച വാടക സാധ്യത എന്നിവ ഉറപ്പുവരുത്തുകയും ചെയ്യുന്നു.

10 എക്സിൽ നിന്നും വാങ്ങുന്ന പ്രോപ്പർട്ടികൾ അധിക ലാഭത്തിനു വിൽക്കണമെങ്കിലും അതിനുവേണ്ട സഹായങ്ങൾ ഉപരിസേവനമായി ചെയ്തു കൊടുക്കുമെന്നും സുകേഷ് പറഞ്ഞു.  നിയമപരമായ ക്രയവിക്രയ വിനിമയങ്ങളും നടത്തുന്നതിനായി പ്രത്യേക വിഭാഗങ്ങളും സജീകരിച്ചിട്ടുണ്ട്. ഡയറക്ടർ വി. എസ്.ബിജുകുമാർ, സൈൽസ് മാനേജർമാരായ ഷമീർ സുബൈർ, സന്തോഷ് തൃശൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 
ഇമെയിൽ:
 sukesh@10xproperties.ae
ഫോൺ:  0559468090

English Summary:

Tesla Model-3, will be Given Away Through a Draw when Buying a Property in the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com