അരങ്ങ് സാംസ്‌കാരിക വേദി വാർഷികാഘോഷം
Mail This Article
അബുദാബി ∙ അരങ്ങ് സാംസ്‌കാരിക വേദി 40ാം വാർഷിക ആഘോഷിച്ചു. രക്ഷാധികാരി എ.എം. അൻസാർ ഉദ്ഘാടനം ചെയ്തു. അഡ്വ. ആയിഷ സക്കീർ അധ്യക്ഷത വഹിച്ചു. രാജേഷ് ലാൽ, ചാറ്റർജി, അഭിലാഷ്, അശ്വതി, കേശവൻ ലാലി, സിന്ധു ലാലി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എ. എം. അൻസാർ (രക്ഷാധികാരി), ബി. ദശപുത്രൻ (പ്രസിഡന്റ്). സി.വി. ജോസഫ്, ബിനു വാസുദേവൻ (വൈസ് പ്രസിഡന്റുമാർ), അഭിലാഷ് ജി. പിള്ള (ജനറൽ സെക്രട്ടറി).
ദിലീപ് പാലക്കൽ, ജയകുമാർ (ജോയിൻ സെക്രട്ടറിമാർ), ചാറ്റർജി (ട്രഷറർ), ദീപക് (ജോയിന്റ് ട്രഷറർ). ഫിലിപ് (ചീഫ് കോഡിനേറ്റർ), ബിജു ജോസ് (ഇവന്റ് കോഡിനേറ്റർ), കേശവൻ ലാലി, ഷാജി കണ്ണൻ കര, ഷിബൻ മുഹമ്മദ് ഷെരീഫ് (ഉപദേശക സമിതി), ആശ രാജേഷ് ലാൽ (വനിതാ കൺവീനർ), അഡ്വ. ആയിഷ സക്കീർ, രാജേഷ് ലാൽ, സൈജു പിള്ള, അജിത് പിള്ള, രാജേഷ് കുമാർ, സന്തോഷ് ചാക്കോ, മിഥുൻ, സക്കീർ ഹുസൈൻ (ഭരണസമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.