ADVERTISEMENT

മസ്‌കത്ത് ∙ പഞ്ചവാദ്യസംഘം 20–ാം വാർഷിക ആഘോഷം ഓഗസ്റ്റ് 23ന് അൽ ഫലജ് ഹാളിൽ അരങ്ങേറും. കേരള പൈതൃക കലകളും ഒമാനി പരമ്പരാഗത കലകളും കോർത്തിണക്കികൊണ്ട് 'മസ്‌കത്ത് പൂരം' എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനം ഡോ. പി മുഹമ്മദലി രതീഷ് പട്ടിയാത്തിനു നൽകികൊണ്ട് നിർവ്വഹിച്ചു. ചന്തു മിറോഷ്, അജിത്കുമാർ, സതീഷ് പുന്നത്തറ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

ആശാൻ തിച്ചൂർ സുരേന്ദ്രൻ നേതൃത്വം നൽകി മനോഹരൻ ഗുരുവായൂർ കോഡിനേറ്ററുമായി കഴിഞ്ഞ 20 വർഷമായി മസ്‌കത്തിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് മസ്‌കത്ത പഞ്ചവാദ്യസംഘം. പ്രശസ്ത കലാകാരൻ ശിവമണി അവതരിപ്പിക്കുന്ന ഉപകരണ സംഗീത ഫൂഷൻ, ഒമാനി കലാരൂപങ്ങൾ, പഞ്ചവാദ്യം, മേളം, തായമ്പക, കുതിര വേല, കാളകളി, തിറ, പൂതൻ തുടങ്ങി നാടൻ കലകൾ കോർത്തിണക്കികൊണ്ടാണു മസ്‌കത്ത് പൂരം അരങ്ങേറുന്നതെന്നും സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

English Summary:

Muscat Pooram 2024 on August 23rd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com