ADVERTISEMENT

മക്ക ∙ ഹജ് തീർഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് (വൈഫൈ) സേവനവുമായി സൗദി അറേബ്യ. മക്കയ്ക്കു പുറമെ അൽജിറാന ഏരിയയിലുള്ള അൽതനൈം, അൽഹാൽ മോസ്ക്, ഖർന് അൽ മനാസിൽ, വാദി മുഹർറം മീഖാത് എന്നിവിടങ്ങളിലും വൈഫൈ ലഭിക്കും.  ഇതുവഴി തീർഥാടകർക്ക് സൗദിയിലെ ഓൺലൈൻ സേവനം എളുപ്പത്തിൽ ലഭ്യമാക്കാം. ഇസ്‌ലാമിക് ലൈബ്രറിയിലെ 3000ത്തിലേറെ നിയമ, കർമശാസ്ത്ര വിവരങ്ങൾ 45 ഭാഷകളിൽ ലഭ്യമാകും. ഹജ്ജുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ വിഡിയോകളും കണ്ട് മനസ്സിലാക്കാം. സംശയനിവാരണം നടത്താനും അറിയേണ്ട കാര്യങ്ങൾ ചോദിക്കാനും ഇതുവഴി സാധിക്കും. തീർഥാടകർക്ക് സ്വന്തം കുടുംബങ്ങളുമായി ആശയവിനിമയത്തിനും അവസരമൊരുങ്ങും.

English Summary:

Saudi Arabia provides free Wi-Fi service for pilgrims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com