ADVERTISEMENT

ദുബായ് ∙ ദുബായ് പൊലീസിന്റെ ഓൺ ദ് ഗോ പദ്ധതിക്കു കീഴിൽ സൗജന്യ കാർ റിപ്പയർ സേവനം പ്രയോജനപ്പെടുത്തിയത് 395 പേർ. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ തുടങ്ങിവരും സേവനം ഉപയോഗിച്ചവരിൽ ഉൾപ്പെടും. ചെറിയ അപകടങ്ങളിൽപ്പെട്ടവർക്ക് അംഗീകൃത വർക് ഷോപ്പുകളിൽ വാഹനങ്ങൾ സൗജന്യമായി നന്നാക്കാൻ അവസരമൊരുക്കുകയായിരുന്നു പൊലീസ്. എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനി, ഓട്ടോട്രസ്റ്റ് (അൽ റൊസ്തമാനി) എന്നിവയുമായി സഹകരിച്ചായിരുന്നു പദ്ധതി. ഇതുൾപ്പെടെ ഓൺ ദ് ഗോ പദ്ധതിയുടെ ഭാഗമായി മൊത്തം 3565 പേർക്ക് സഹായം ലഭ്യമാക്കിയതായി പൊലീസ് അറിയിച്ചു.

138 പങ്കാളിത്ത പെട്രോൾ സർവീസ് സ്റ്റേഷനുകളിൽ ഓൺ ദ് ഗോ സേവനം ലഭ്യമാണ്. ചെറിയ അപകടങ്ങൾ, ഇൻഷുറൻസ് ക്ലെയിമുകൾ, നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ ഇനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും പദ്ധതി സഹായിക്കുന്നു. പൊലീസ് പരിശീലിപ്പിച്ച ജീവനക്കാരാണ് അതിവേഗം ട്രാക്ക് ചെയ്ത് നടപടി പൂർത്തിയാക്കുന്നത്. 

ഇനോക്, അഡ്നോക്, ഇമറാത്ത് ഇന്ധന വിതരണ കമ്പനികളുമായി സഹകരിച്ച് ദുബായ് പൊലീസ് 6 സേവനങ്ങൾ നൽകിവരുന്നു. ഓൺ ദ് ഗോ സേവനത്തിന് 150 ദിർഹമാണ് ഫീസ്. മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യമുള്ളവർക്കും ഗർഭിണികൾക്കും സേവനം സൗജന്യം. വിവരങ്ങൾക്ക്: https://www.dubaipolice.gov.ae/wps/portal/home

English Summary:

Total of 395 people have benefited from Dubai Police's "On-the-Go" initiative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com