സൗദി ചുട്ടു പൊള്ളുന്നു; താപനില 48ഡിഗ്രി സെൽഷ്യസ് കടന്നു
Mail This Article
×
ജിദ്ദ ∙ സൗദി ചുട്ടു പൊള്ളുന്നു. സൗദിയുടെ വിവിധ പ്രവിശ്യകളിൽ കനത്ത ചൂട്. മക്ക മദീന നഗരങ്ങളിലും ചൂട് ശക്തമായി. 45 മുതൽ 47 ഡിഗ്രി വരെയാണ് ഇവിടങ്ങളിലെ താപനില. കിഴക്കൻ പ്രവിശ്യയിൽ താപനില 48ഡിഗ്രി സെൽഷ്യസ് കടന്നു. രാജ്യത്തെ മറ്റു നഗരങ്ങളിലും ചൂടിന് ശക്തിയേറിയിട്ടുണ്ട്.
വരാനിരിക്കുന്ന ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ വടക്കൻ അതിർത്തി പ്രദേശങ്ങളിൽ തണുത്ത കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുള്ളതായും അൽജൗഫ് ഭാഗങ്ങളിൽ പൊടിയോട് കൂടിയ ചൂടുകാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
English Summary:
Saudi Warns of Above-Average Heat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.