യുഎഇയിൽ 1796 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പകൽ ഈ മാസം; താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം
Mail This Article
ഷാർജ ∙ യുഎഇയിൽ 1796 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പകൽ ഈ മാസം 20ന് അനുഭവപ്പെടും.ഈ ദിവസം പകലിന് 13 മണിക്കൂറും 48 മിനിറ്റും ആണ് ദൈർഘ്യം. ഈ വർഷം നേരത്തെ വേനൽ അവസാനിക്കുന്നതിന്റെ ഭാഗമാണിത്. ലോകത്തെ മിക്ക രാജ്യങ്ങളിലും 1796ന് ശേഷം ആകാശത്തെ ഈ ശാസ്ത്ര പ്രതിഭാസം ഉണ്ടാകും. ഭാവിയിലെ അധിവർഷങ്ങളിലും സോൾസ്റ്റെൈസ് ടൈമിങ്ങിൽ സമാനമായ വ്യതിയാനങ്ങൾ പ്രതീക്ഷിക്കാം എന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ സ്പേസ് ആൻഡ് അസ്ട്രോണമി സയൻസസിലെ അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
വേനൽക്കാല അറുതിയിൽ സൂര്യൻ അതിന്റെ വടക്കേ അറ്റത്തുള്ള ട്രോപിക് ഓഫ് കാൻസർ എന്ന സ്ഥലത്താണ് നേരിട്ട് തലയ്ക്കു മുകളിൽ നിൽക്കുന്നത്. യുഎഇയുടെ തെക്കൻ പ്രദേശങ്ങൾ പോലുള്ള സൂര്യന് നേരിട്ട് തലയ്ക്ക് മുകളിൽ വരുന്ന പ്രദേശങ്ങളിൽ ഉച്ചയ്ക്ക് നിഴൽ ഉണ്ടാകില്ല. ഉച്ചസമയത്തെ നിഴലുകൾ അറേബ്യൻ ഉപദ്വീപിലെങ്ങും ചെറുതായിരിക്കും. ഏറ്റവും ചെറിയ നിഴൽ വടക്കൻ അർധഗോളത്തിലുടനീളം സംഭവിക്കുന്നു.
പകൽ സമയത്ത് താപനില 41 മുതൽ 43 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 26 മുതൽ 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും. പൊതുവെ വരണ്ട അവസ്ഥയും സജീവമായ കാറ്റും ഉണ്ടാകുമെന്ന് അൽ ജർവാൻ വ്യക്തമാക്കി. ഈ മാസം 21 മുതൽ ഓഗസ്റ്റ് 10 വരെയുള്ള വേനൽക്കാലത്തിന്റെ ആദ്യ പകുതിയിൽ ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വേനൽക്കാലത്തിന്റെ രണ്ടാം പകുതി ഓഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 23 വിഷുവരെ നീളുന്നു. ഉയർന്ന ആർദ്രത, സ്ഥിരമായ ഉയർന്ന താപനില, ഈർപ്പമുള്ള കാറ്റ് എന്നിവ അനുഭവപ്പെടും.