ADVERTISEMENT

അജ്മാന്‍ ∙ നൃത്താധ്യാപിക കലാമണ്ഡലം ജിഷ സുമേഷ് നേതൃത്വം നൽകുന്ന ലാസ്യകലാ സന്ധ്യ ഈ മാസം 16ന് അജ്‌മാൻ കൾച്ചറൽ സെന്ററിൽ നടക്കും. ഇത്തവണ മോഹിനിയാട്ടത്തിനു മുൻതൂക്കം നൽകും. ഭരതനാട്യത്തിൽ ആദി ശങ്കരാചാര്യർ, കുച്ചിപ്പുടിയിൽ തരംഗം എന്നിവ കൂടാതെ 'കണ്ണകി' എന്ന തമിഴ് കഥയുടെ മോഹിനിയാട്ട ആവിഷ്ക്കാരവമുണ്ടായിരിക്കും. കുട്ടികളുടെയും വനിതകളുടെയും നൃത്ത രംഗത്തേക്കുള്ള അരങ്ങേറ്റവും നടക്കും. 5 വയസ്സുള്ള കുട്ടികൾ മുതൽ 50 വയസ്സിനു മുകളിലുള്ള സ്ത്രീകൾ വരെയുള്ള അറുപതിലേറെ നർത്തകർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

English Summary:

Lasyakala Sandhya Will be Held in Ajman on 16th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com