ബഹ്റൈനിലെ മനാമ സൂഖിൽ വൻ തീപിടിത്തം; നിരവധി കടകൾ കത്തി നശിച്ചു
Mail This Article
×
മനാമ ∙ ബഹ്റൈന്റെ തലസ്ഥാമായ മനാമ സൂക്കിൽ വൻ തീപിടിത്തം. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി കടകൾ കത്തി നശിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസും രംഗത്തിറങ്ങി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സൂഖിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും ഇതുവരെ പുറത്തുവന്നിട്ടില്ല. ആളപായമുള്ളതായും റിപ്പോർട്ടില്ല. മനാമ സൂഖ് പ്രദേശത്തിന് സമീപമുള്ള പ്രദേശവാസികളും സന്ദർശകരും പ്രദേശത്തുനിന്ന് മാറിനിൽക്കാൻ അധികൃതർ ആഹ്വാനം ചെയ്തു. വീതി കുറഞ്ഞ റോഡ് ആയതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്തിപ്പെടാനും പ്രയാസം നേരിട്ടു.
English Summary:
25 Shops Destroyed by Major Fire in Old Manama Market, Several Injured
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.