കുവൈത്ത് തീപിടിത്തം; അവസരങ്ങളുമായി ജർമനി, വീട്ടിലിരുന്ന് പഠിച്ച് താരങ്ങളായ മലയാളി സഹോദരിമാർ; 7 പ്രധാന രാജ്യാന്തര വാർത്തകൾ
Mail This Article
കുവൈത്ത് അഗ്നിബാധ: കെട്ടിട, കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിറക്കി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ്
മംഗെഫിലുണ്ടായ അഗ്നിദുരന്തത്തിന് കാരണക്കാരായ കെട്ടിട ഉടമ, കെട്ടിടത്തിന്റെ കാവൽക്കാരൻ, ഈ കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമ എന്നിവരെ അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് പൊലീസിനോട് ഉത്തരവിട്ടു.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
കുവൈത്ത് തീപിടിത്തം: നിയമം അനുസരിച്ചുള്ള താമസസൗകര്യമാണ് ഒരുക്കിയതെന്ന് കമ്പനി
കുവൈത്തിലെ അഗ്നിബാധയിൽ രക്ഷപ്പെട്ടവരിൽ കൂടുതലും 1, 2 നിലകളിലുള്ളവരാണ്. അഗ്നിബാധയുടെ ആദ്യ മണിക്കൂറിൽ ഈ 2 നിലകളിലുള്ളവരിൽ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്താൻ സാധിച്ചതായി കമ്പനി പ്രതിനിധികൾ പറഞ്ഞു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
കുവൈത്ത് ദുരന്തം: ആശ്വാസധനം പ്രഖ്യാപിച്ച് എം.എ.യൂസഫലിയും രവി പിള്ളയും
കുവൈത്തിലെ മംഗഫ് നാലിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും ആശ്വാസ ധനം പ്രഖ്യാപിച്ചു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
‘ഹൃദയം തകർത്ത പ്രതികാരം’; 3 മിനിറ്റിൽ വെന്ത് മരിച്ചത് 50 പേർ , കുവൈത്ത് കണ്ട ഏറ്റവും വലിയ ദുരന്തം
രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭർത്താവിനോടുള്ള പ്രതികാരമായി യുവതി ടെന്‍റിന് പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് 57 പേർ മരിക്കുകയും 90 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവമാണ് കുവൈത്ത് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജീവഹാനിയുണ്ടാക്കിയ ദുരന്തം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
കടൽകടന്ന സ്നേഹം; കേരളത്തിൽ നിന്ന് ആദ്യമായി യുഎഇയിലെത്തിയ ചക്കപ്രിയനായ നായക്കുട്ടി ഇനി 'പ്രവാസി
''ഒന്നൊന്നര കുരയാ ലൂക്കയുടേത്. ആളൊരു കുഞ്ഞനാണേലും സിംഹമാണെന്നാ വിചാരം'' – ലൂക്കയെ മടിയിലിരുത്തി കൊഞ്ചിച്ചുകൊണ്ട് തിരുവനന്തപുരം ആറ്റിങ്ങൽ മാമം സ്വദേശി കവിത രാജേഷ് പറഞ്ഞു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
സ്കൂളിൽ പോകാതെ, വീട്ടിലിരുന്ന് പഠിച്ച് മിന്നും താരങ്ങളായി 3 മലയാളി സഹോദരിമാർ; യുഎസ് പ്രസിഡന്റുമാരിൽ നിന്ന് അവാർഡും
സ്കൂളിൽ പോകാതെ, വീട്ടിലിരുന്ന് പഠിച്ച് ലോകത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ മിന്നും താരങ്ങളായി 3 മലയാളി സഹോദരിമാർ. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശി ആശിഷ് തോമസിന്റെയും രേഖ തോമസിന്റെയും മക്കളായ സ്റ്റെഫനി ഡാനിയേൽ തോമസ്, ഡേറിയൻ തോമസ്, ഡൊറത്തി ജെയിൻ തോമസ് എന്നിവരാണ് മലയാളികൾക്കും ഇന്ത്യയ്ക്കും അഭിമാനമായത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
സ്പോൺസർഷിപ്പോ ഓഫർ ലെറ്ററോ വേണ്ട; ജർമനിയിലേക്ക് പറക്കാം ജോലിയും നേടാം; പുതിയ അവസരം
യൂറോപ്യൻ യൂണിയൻ ഇതര രാജ്യത്ത് നിന്നുള്ളവർ രാജ്യത്ത് ജോലി ചെയ്യാൻ അവസരം നൽകുന്ന ഓപ്പർച്യുണിറ്റി കാർഡ് പുറത്തിറക്കി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ