ബലി പെരുന്നാള്‍: ഗ്രാമീണ ചന്തകളില്‍ തിരക്ക്
Mail This Article
മസ്‌കത്ത് ∙ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്ത് വിപണി സജീവമായി. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമീണ ചന്തകളില്‍ തിരക്കേറി. എല്ലാവര്‍ഷവും ബലി പെരുന്നാളിനോടനുബന്ധിച്ചാണ് ചന്തകള്‍ ഒരുക്കുന്നത്. ഈദ് ഹബ്ത എന്ന പേരിലാണ് ചന്തകള്‍ അറിയപ്പെടുന്നത്. പ്രദേശങ്ങളിലെ പരമ്പരാഗത സൂഖുകളാണ് മിക്ക സ്ഥലങ്ങളിലും ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്.
ചന്തകളില്‍ സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിന് പേര്‍ ദിവസവും എത്തുന്നു. സ്വദേശികളാണ് ഭൂരിഭാഗം ഉപയോക്താക്കളും. കച്ചവടക്കാര്‍ പൂര്‍ണമായും സ്വദേശികളാണ്. പരമ്പരാഗത കച്ചവടക്കാരാണ് വിവിധ ഉത്പന്നങ്ങളുമായി ചന്തയില്‍ എത്തുന്നത്. സ്ത്രീകളും വൃദ്ധരും ഉള്‍പ്പടെ ചന്തകളില്‍ കച്ചവടം നടത്തുന്നു. ഗ്രാമീണര്‍ കൊണ്ടുവരുന്ന കാലികളെ വാങ്ങാനാണ് സ്വദേശികളും വിദേശികളും അടങ്ങുന്നവര്‍ എത്തുന്നത്.