ഈദ് : ഖത്തറിലെ സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു
Mail This Article
ദോഹ ∙ ഖത്തറിലെ സ്വകാര്യ മേഖലയിലെ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാള്‍ ദിനമായ 16 മുതല്‍ 3 ദിവസമാണ് അവധി. തൊഴില്‍ മന്ത്രാലയമാണ് ഈദ് അവധി പ്രഖ്യാപിച്ചത്. ശമ്പളത്തോടു കൂടിയ അവധിയാണ് ലഭിക്കുക. പൊതു അവധി ദിനങ്ങളില്‍ ജോലി ചെയ്യേണ്ടത് അനിവാര്യമാണെങ്കില്‍ ജീവനക്കാര്‍ക്ക് ഓവര്‍ടൈം, അലവന്‍സ് തുക നല്‍കിയിരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ മേഖലയുടെ പെരുന്നാള്‍ അവധി 16 മുതലാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വാരാന്ത്യമായതിനാല്‍ 14 മുതല്‍ തന്നെ അവധിയില്‍ പ്രവേശിച്ചു കഴിഞ്ഞു. അടുത്ത വാരാന്ത്യ അവധിക്ക് ശേഷം 23 മുതല്‍ ഓഫിസുകള്‍ തുറക്കും. അമീരി ദിവാന് ആണ് സര്‍ക്കാര്‍ മേഖലയുടെ അവധി പ്രഖ്യാപിച്ചത്.
രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16, 17, 18 തീയതികളിലാണ് അവധി. 3 ദിവസത്തെ അവധിക്ക് ശേഷം 19 മുതല്‍ ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ആണ് അവധി പ്രഖ്യാപിച്ചത്.