ADVERTISEMENT

ഷാർജ ∙ ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബലിയറുക്കാനുള്ള ആടുമാടുകൾക്ക് വിപണിയിൽ വൻ ഡിമാൻഡ്.  ഇന്ത്യൻ ആടുകൾക്കാണ് ആവശ്യക്കാരും വിലയും കൂടുതൽ. 

ദുബായ്, അബുദാബി, ഷാർജ തുടങ്ങി വിവിധ എമിറേറ്റുകളിലെ ആടുമാട് ചന്തകളിൽ ഒരാഴ്ചയായി കച്ചവടം പൊടിപൊടിക്കുകയാണ്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, യുഎഇ, ഇറാൻ, സൊമാലിയ, സിറിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ആടുകളും വിപണിയിൽ ലഭ്യമാണ്. താരതമ്യേന വിലക്കുറവുള്ളതിനാൽ സൊമാലിയ, സുഡാൻ ആടുകളും കൂടുതലായി വിറ്റുപോകുന്നുണ്ട്. കടുത്ത ചൂട് മൂലം എയർ കാർഗോയിലാണ് ഇന്ത്യയിൽനിന്ന് ആടുകളെ എത്തിക്കുന്നത് അതുകൊണ്ടുതന്നെ വിലയും കൂടുതലാണ്.  30 കിലോയുള്ള ഒരു ഇന്ത്യൻ ആടിന് ശരാശരി 2,000 ദിർഹം വിലയുണ്ട്. എന്നാൽ സൊമാലിയൻ ആട് ശരാശരി 800 ദിർഹത്തിന് ലഭിക്കും.  

English Summary:

Eid ul Adha: Demand for goats in the market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com