ADVERTISEMENT

ദുബായ്∙ വർണവെളിച്ചം തൂകി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ബുർജ് ഖലീഫ, വെളിച്ചത്തിൽ കുളിച്ചു മിന്നിത്തെളിയുന്ന മ്യൂസിയം ഓഫ് ഫ്യൂച്ചർ, കടലിന് നടുവിൽ സ്വപ്നതുല്യമായ പാം ജുമൈറയും അറ്റ് ലാന്‍റിസും , മനോഹരമായ മറ്റ് നിരവധി കെട്ടിടങ്ങൾ, നയനമനോഹരമായ കോർണിഷുകൾ, രാത്രിയെ പകലാക്കുന്ന ബീച്ചുകൾ, കൺതുറന്ന് ചീറിപ്പായുന്ന വാഹനങ്ങൾ...നേരം ഇരുട്ടിക്കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്നായി മാറുകയാണ് ദുബായ്.

ട്രാവൽബാഗ് നടത്തിയ പഠനമനുസരിച്ച്, രാത്രിയിലെ ഏറ്റവും മനോഹരമായ നഗരമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടു. ഇൻസ്റ്റഗ്രാമിൽ #Dubaiatnight എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് 27,000 പോസ്റ്റുകൾ ദുബായിയെ രാത്രിയിൽ ഏറ്റവും മനോഹരമായ നഗരമായി റാങ്ക് ചെയ്തു. 100 ൽ 86.3 എന്ന സ്കോർ നേടിയാണ് ദുബായ്, ഈ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്.

അബുദാബി നഗരം രാത്രിവർണത്തിൽ. Image Credit:WAM
അബുദാബി നഗരം രാത്രിവർണത്തിൽ. Image Credit:WAM

 ഒമാനിലെ മസ്കത്ത് രണ്ടാം സ്ഥാനത്തും യുഎഇയിലെ അബുദാബി ഒൻപതാം സ്ഥാനത്തുമായി പത്തു നഗരങ്ങളുടെ പട്ടികയിലിടം പിടിച്ചു. ടോക്കിയോ രണ്ടാം സ്ഥാനത്താണ്. രാത്രിയിൽ ഏറ്റവും സുരക്ഷിതമായ നഗരം തയ്​വാ നിലെ തയ്പെയ് . സ്കോർ– 100ൽ 86.3. ജപ്പാനിലെ ഹിരോഷിമയാണ് ഏറ്റവും കുറഞ്ഞ പ്രകാശവും ശബ്ദവുമുള്ള നഗരം. മലിനീകരണ തോത് 100 ൽ 20.8. 

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

യൂറോപ്പിലെ ഏറ്റവും മനോഹരമായ രാത്രികാല നഗരമാണ് റെയ്ക്ജാവിക്ക്. ഉയർന്ന സുരക്ഷാ സ്കോർ 72.1 ആണ്.   ദുബായ് നഗരത്തിന്‍റെ മനോഹരമായ സായാഹ്ന കാഴ്ചകൾ പങ്കിടുന്ന 27,387-ലേറെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ #Dubaiatnight എന്ന് ടാഗ് ചെയ്തിട്ടുണ്ട്. രാത്രിയിൽ ഒറ്റയ്‌ക്ക് നടക്കുന്നതിന്‍റെ കാര്യത്തിൽ നഗരം നാലാം സ്ഥാനത്താണ് (83.4). സന്ദർശകർക്ക് ഇരുട്ടിന് ശേഷം സമാനതകളില്ലാത്ത സൗന്ദര്യവും കാണാൻ കഴിയും, അതേസമയം സുരക്ഷിതത്വവും അനുഭവിക്കാം. 

English Summary:

Dubai shines as the most beautiful city at night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com