ADVERTISEMENT

കുവൈത്ത് സിറ്റി ∙ മംഗഫിലെ തൊഴിലാളി താമസ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ മരിച്ച ബിഹാർ സ്വദേശി കലൂക ഇസ്‍ലാമിന്റെ മൃതദേഹം തിരിച്ചറിയാനായി സഹോദരൻ കുവൈത്തിൽ എത്തുന്നു. ഇദ്ദേഹത്തിന്റെ ഡിഎൻഎ ടെസ്റ്റ് ഫലം ഒത്തുനോക്കിയായിരിക്കും തീരുമാനം. മൃതദേഹത്തിൽ തിരിച്ചറിയൽ അടയാളങ്ങളൊന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് സഹോദരനെ കൊണ്ടുവരാൻ തീരുമാനിച്ചത്. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അഗ്നിബാധയിൽ മരിച്ച മലയാളികളടക്കം 49 പേരിൽ 48 പേരുടെയും മൃതദേഹങ്ങൾ അതതു രാജ്യത്ത് എത്തിച്ച് സംസ്കരിച്ചിരുന്നു.

4 പേർ കൂടി ആശുപത്രി വിട്ടു
കുവൈത്ത് അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ തൊഴിലാളി താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 4 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 15 പേരാണ് ചികിത്സയിലുള്ളത്. 

English Summary:

Brother arrives in Kuwait to identify the body of Kaluka Islam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com