ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിലെ ലഹരി മരുന്ന് നിയന്ത്രണ അതോറിറ്റി നടത്തിയ പരിശോധനയിൽ കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്യുകയും വൻതോതിൽ ലഹരി മരുന്ന് പിടികൂടുകയും ചെയ്തു. അസീർ പ്രവിശ്യയിലെ റബ്‌വയിൽ ബോർഡർ ഗാർഡ് ലാൻഡ് പട്രോളിങ് സംഘം 300 കിലോ ഖാട്ട് കടത്തിയതിന് എത്യോപ്യക്കാരും യെമനികളും ഉൾപ്പെടെ 15 നിയമലംഘകരെ അറസ്റ്റ് ചെയ്തു.

കൂടാതെ196 കിലോ ഹാഷിഷും 7,227 ആംഫെറ്റാമൈൻ ഗുളികകളും കൈവശം വെച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ജിസാൻ മേഖലയിലെ സുരക്ഷാ പട്രോളിങ്  രണ്ട് യെമനികളെയും നാല് സൗദികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിസാൻ പ്രവിശ്യയിലെ അൽ-ദയറിൽ അതിർത്തി രക്ഷാ സേന നടത്തിയ മറ്റൊരു റെയ്ഡിൽ 450 കിലോ ഖാട്ട് കള്ളക്കടത്ത് തടഞ്ഞു.

∙ രണ്ട് പാകിസ്ഥാനികൾ അറസ്റ്റിൽ
26 കിലോ മെത്താംഫെറ്റാമൈൻ വിൽക്കാൻ ശ്രമിച്ചതിന് രണ്ട് പാകിസ്ഥാൻ പ്രവാസികളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ (ജിഡിഎൻസി) അറസ്റ്റ് ചെയ്തു. നിയമനടപടികൾക്കായി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ 999 എന്ന നമ്പരിലും വിളിച്ച് ലഹരി മരുന്ന് കടത്ത് അല്ലെങ്കിൽ വിൽപ്പന സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ അറിയിക്കാൻ സുരക്ഷാ അധികാരികൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 

English Summary:

Saudi authorities arrest 15 people in drug busts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com