തീ വിഴുങ്ങി എല്ലാം നഷ്ടപ്പെട്ടവർ, കോടികളുമായ് മുങ്ങുന്നവർ, യുഎഇ ആശ്രിത വീസ നിയമം: അറിയാം 7 പ്രധാന രാജ്യാന്തര വാർത്തകൾ
Mail This Article
‘ഹൃദയം തകർത്ത പ്രതികാരം’; 3 മിനിറ്റിൽ വെന്ത് മരിച്ചത് 57 പേർ , കുവൈത്ത് കണ്ട ഏറ്റവും വലിയ ദുരന്തം
രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭർത്താവിനോടുള്ള പ്രതികാരമായി യുവതി ടെന്‍റിന് പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് 57 പേർ മരിക്കുകയും 90 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവമാണ് കുവൈത്ത് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജീവഹാനിയുണ്ടാക്കിയ ദുരന്തം. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...
യുകെയിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; നന്ദി അറിയിച്ച് മാതാപിതാക്കൾ...
യുകെയിൽ ഈസ്റ്റ് ലണ്ടനു സമീപം രണ്ടുദിവസം മുൻപ് കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി. സ്കൂൾ വിദ്യാർഥിനിയായ കുട്ടിയെ കാണാതായെന്ന് മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...
മലയാളി ഫുട്ബോൾ താരം സൗദി വിമാനത്താവളത്തിൽ പിടിയിലായി...
മലയാളി ഫുട്ബോൾ താരം സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ പിടിയിലായി. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കർ സഹിതമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...
ലളിത ജീവിതത്തിൽ നിന്ന് ആഡംബരത്തിലേക്ക്: ഒറ്റ തീരുമാനം സൈഡലിന് നേടി തന്നത് കോടികളുടെ പണകിലുക്കം...
മിനിമം വേതനമുള്ള ജോലിയിലും ലളിതമായ ജീവിതശൈലിയിലും കഴിഞ്ഞിരുന്ന ജീവിതമായിരുന്നു കുറച്ച് വർഷം മുൻപ് വരെ സൈഡൽ സിയറയുടേത്.35 വയസ്സുള്ള സൈഡലിന് ഇന്ന് ലിമിറ്റഡ് എഡിഷൻ ആസ്റ്റൺ മാർട്ടിൻ, പോർഷെ, മസെരാട്ടി എന്നിവ ഉൾപ്പെടെയുള്ള വിപുലമായ കാർ ശേഖരം സ്വന്തമായിയുണ്ട്. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...
ഷാർജയിലെ ബാങ്കിൽ നിന്ന് 35 കോടി രൂപ തട്ടിച്ച് മലയാളി; യുഎഇയിൽ നിന്ന് കോടികൾ തട്ടിച്ച് വിദേശത്ത് പൊങ്ങുന്നവർ
യുഎഇയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത 41 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസില്‍ കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ അടുത്തിടെ കണ്ണൂർ ജില്ലാ കോടതി ഉത്തരവിട്ടത് ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നവർക്ക് മുന്നറിയിപ്പാണെന്ന് യുഎഇയിലെ നിയമവിദഗ്ധർ പറയുന്നു. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...
തീ വിഴുങ്ങി മനാമ സൂഖ്; ആശങ്കയുടെ കനൽ കെടാതെ എല്ലാം നഷ്ടപ്പെട്ട വ്യാപാരികളും ജീവനക്കാരും രാജീവ് വെള്ള...
രാജ്യത്തിന്റെ തലസ്‌ഥാനമായ മനാമയിലെ പഴയ സൂഖിനെ ചാമ്പലാക്കിയ അഗ്നിബാധ ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും അതുണ്ടാക്കിയ ആഘാതത്തിന്റെ കനൽ ഇപ്പോഴും അവിടത്തെ വ്യാപാരികളുടെയും ജീവനക്കാരുടെയും മനസിൽ നിന്ന് കെട്ടടങ്ങിയിട്ടില്ല. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...
ആശ്രിത വീസ: നിബന്ധന കടുപ്പിച്ച് യുഎഇ, 5 പേരെ സ്പോൺസർ ചെയ്യാൻ ശമ്പളം 10,000 ദിർഹം വേണം...
യുഎഇയിൽ ആശ്രിത വീസയിൽ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള നടപടി കടുപ്പിച്ച് ഡിജിറ്റൽ ഗവൺമെന്റ്. 5 ബന്ധുക്കളെ താമസ വീസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...