ADVERTISEMENT

ജിദ്ദ ∙ ഹജ്ജിന്റെ പുണ്യം നുകർന്ന്, തിരക്കുകളിൽനിന്നൊഴിഞ്ഞ് ഹാജിമാർ ജിദ്ദയിൽ. പ്രിയപ്പെട്ടവർക്ക് സമർപ്പിക്കാനുള്ള ഉപഹാരങ്ങളും ഓർമകളിൽ സൂക്ഷിക്കാൻ സോവനീറുകൾ വാങ്ങുന്നതിനുമാണ് ഹാജിമാർ ജിദ്ദയിലെത്തിയത്. ജിദ്ദയിലെ ഏറ്റവും പുരാതന നഗരമായ ബലദിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഹാജിമാർ നിറഞ്ഞുകവിഞ്ഞു. മക്കയിൽനിന്ന് വേഗത്തിലെത്താവുന്ന നഗരമെന്ന നിലയിലാണ് തീർത്ഥാടകർ ജിദ്ദയെ തെരഞ്ഞെടുക്കുന്നത്. 

ഹജ്ജിലെ ചടങ്ങുകളെല്ലാം കഴിഞ്ഞതോടെ അധികം വൈകാതെ തീർഥാടകർ സൗദി അറേബ്യയിൽനിന്ന് തിരിക്കും. ഒരുവിഭാഗം ഹാജിമാർ ജിദ്ദയിൽനിന്നും അവശേഷിക്കുന്നവർ മദീനയിൽനിന്നുമാണ് സ്വദേശത്തേക്ക് മടങ്ങുക.      

ബലദിലെ സ്വർണ്ണ കടകൾ, പരവതാനികൾ വിൽക്കുന്ന കടകൾ, മുത്തും രത്നങ്ങളും വിൽക്കുന്ന സ്ഥലങ്ങൾ എന്നിവടങ്ങളിലെല്ലാം സന്ദർശകർ നിറഞ്ഞു. കഅ്ബയുടെയും മക്കയിലെയും മദീനയിലെയും മസ്ജിദുൽ ഹറമുകളുടെയും ചിത്രങ്ങൾ ഉൾക്കൊള്ളുന്ന പരവതാനികൾ, വിലയേറിയ കല്ലുകൾ എന്നിവ വിൽക്കുന്ന നിരവധി കടകൾ ബലദിലുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഹജിന് തീർഥാടകർ എത്തിയിരുന്ന ജിദ്ദയിലെ പ്രദേശമാണ് ബലദ്. മക്കയിലേക്കുള്ള കവാടം എന്നർത്ഥം വരുന്ന ബാബ് മക്ക ബലദിലാണ് സ്ഥിതി ചെയ്യുന്നത്. ദേശാന്തര ഹജ് യാത്രയുടെ സ്മരണകളുറങ്ങുന്ന പ്രദേശമെന്ന പ്രത്യേകത കൂടിയുള്ള സ്ഥലമാണ് ബലദ്. 

ജിദ്ദയിലെ ചരിത്രപ്രധാനമായ പ്രദേശത്തേക്ക് ഹജ് തീർഥാടകർ ഇത്തരത്തിൽ വരവ് തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ചരിത്രത്തിന്റെ ആവർത്തനമെന്നോണമാണ് ഈ കൊല്ലവും ഇവിടെ തീർഥാടകർ നിറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com