ADVERTISEMENT

കുവൈത്ത് സിറ്റി ∙ മംഗഫിൽ എൻബിടിസിയുടെ തൊഴിലാളി താമസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാനായി ബന്ധുക്കൾ നാളെ കുവൈത്തിൽ എത്തും. ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 10 പേരുടെ ബന്ധുക്കളെയാണ് ആദ്യഘട്ടത്തിൽ കുവൈത്തിൽ എത്തിക്കുന്നത്. ഇവർക്കുള്ള സന്ദർശക വീസ, കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, താമസ, ഭക്ഷണ സൗകര്യം, യാത്ര ചെയ്യാനുള്ള വാഹനം എന്നിവയും കമ്പനി ഒരുക്കിയിട്ടുണ്ടെന്ന് എച്ച്ആർ ആൻഡ് അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു.

ചികിത്സയിലിരുന്ന 53 പേർ ആശുപത്രി വിട്ടു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 3 പേർ ഉൾപ്പെടെ നിലവിൽ 8 പേരാണ് ആശുപത്രിയിൽ ഉള്ളത്.  അപകടത്തിൽ മരിച്ച ബിഹാർ സ്വദേശി കലൂക ഇസ്‍ലാമിന്റെ സഹോദരനും നാളെ കുവൈത്തിൽ എത്തി ഡിഎൻഎ ടെസ്റ്റിന് ഹാജരാകും. ഫലം ലഭിക്കുന്ന മുറയ്ക്ക് മൃതദേഹം നാട്ടിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

English Summary:

Kuwait Fire Accident: Relatives will arrive in Kuwait tomorrow to meet injured in the fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com