ADVERTISEMENT

റിയാദ് ∙ സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരെ പിടികൂടി. ജൂൺ 13 മുതൽ 19 വരെ നടന്ന റെയ്ഡിൽ 10,917 നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഇതിൽ 6,969 താമസ നിയമവുമായി ബന്ധപ്പെട്ട അറസ്റ്റുകളും 2,967 അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ടതും 981 തൊഴിൽ നിയമവുമായി ബന്ധപ്പെട്ടതുമാണ്.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,100 ൽ എത്തി, അവരിൽ 26 ശതമാനം യെമൻ പൗരന്മാരും 72 ശതമാനം എത്യോപ്യൻ പൗരന്മാരും 2 ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. കൂടാതെ സൗദി അറേബ്യയിൽ നിന്ന് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച 44 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

English Summary:

Saudi arrested individuals who violated residence, employment, and border security laws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com