ADVERTISEMENT

ദുബായ് ∙ പ്രവാസികളുടെ യാത്രാദുരിതത്തിന് അറുതി വരുത്താൻ ശക്തമായ ഇടപെടലുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽനിന്ന് ഉണ്ടാകണമെന്ന് ഐസിഎഫ് ന്യൂ ദുബായ് ജനകീയ സദസ്സ് ആവശ്യപ്പെട്ടു. അവധിക്കാലത്തെ ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്, മുന്നറിയിപ്പില്ലാതെ വിമാന സർവീസ് റദ്ദാക്കുക, വിമാനം വൈകി പറക്കുക തുടങ്ങി പ്രവാസികൾ നിരന്തരം നേരിടുന്ന യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

രാജ്യപുരോഗതിക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ സമയബന്ധിതമായി ഇടപെട്ട് പരിഹാരം കണ്ടെത്തണം. ‘അവസാനിക്കാത്ത ആകാശ ചതികള്‍’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് സുബൈർ ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്തു. മുഹ്‍യുദ്ദീന്‍ കുട്ടി സഖാഫി വിഷയം അവതരിപ്പിച്ചു. ആസിഫ് മുസല്യാർ പുതിയങ്ങാടി, അഫി അഹ്‌മദ്, സഹല്‍ സി മുഹമ്മദ്, ഇസ്മായില്‍ കക്കാട്, പ്രജീഷ് ബാലുശ്ശേരി, ഉമര്‍ മേല്‍മുറി, മുബീന്‍ പാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

English Summary:

Expatriates Travel Crisis - ICF New Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com