ADVERTISEMENT

ജിദ്ദ ∙ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരില്‍ 40 ശതമാനം പേരും 30 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം.  16 ശതമാനം 20 മുതല്‍ 24 വരെ വയസ്സ് പ്രായമുള്ളവരും 24 ശതമാനം പേര്‍ 25 മുതല്‍ 29 വരെ വയസ്സ് പ്രായമുള്ളവരുമാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ 25നും 29 നും ഇടയിൽ പ്രായമുള്ളവരാണ്.

ഈ പ്രായ വിഭാഗത്തിലെ 5,38,378 സൗദികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു. 20 മുതല്‍ 24 വരെ വയസ്സ് പ്രായവിഭാഗത്തിലെ  3,76,767 പേരും 30 മുതല്‍ 34 വരെയുള്ളവരിൽ 4,49,034 പേരും 35 മുതല്‍ 39 വരെ വയസുള്ളവരിലെ 3,17,077 പേരും 40 മുതല്‍ 44 വരെ വയസ്സ് പ്രായവിഭാഗത്തില്‍ പെട്ട 2,19,233 സ്വദേശികളും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു.

സ്വകാര്യ മേഖലാ ജീവനക്കാരില്‍ 79 ശതമാനം വിദേശികളും 21 ശതമാനം സൗദികളുമാണ്. സ്വകാര്യ മേഖലയില്‍ ആകെ 1,06,73,374 ജീവനക്കാരാണുള്ളത്. 83,89,603 പേര്‍ വിദേശികളും 22,83,771 പേര്‍ സ്വദേശികളുമാണ്. സൗദി ജീവനക്കാരില്‍ 59 ശതമാനം പുരുഷന്മാരും 41 ശതമാനം വനിതകളുമാണ്. 13,55,479 സ്വദേശി പുരുഷന്മാരും 9,28,292 സ്വദേശി വനിതകളും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു. വിദേശ തൊഴിലാളികളില്‍ 96 ശതമാനം പുരുഷന്മാരും നാലു ശതമാനം വനിതകളുമാണ്. 80,71,885 വിദേശ പുരുഷന്മാരും 3,17,718 വനിതകളും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു.

സ്വകാര്യ മേഖലാ ജീവനക്കാരില്‍ 44 ശതമാനം പേരും ജോലി ചെയ്യുന്നത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ സ്വദേശികളും വിദേശികളും അടക്കം 47,46,992 ജീവനക്കാരുണ്ട്. രണ്ടാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 19,90,053 ഉം മൂന്നാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 18,86,457 ഉം നാലാം സ്ഥാനത്തുള്ള അല്‍ഖസീമില്‍ 3,89,669 ഉം അഞ്ചാം സ്ഥാനത്തുള്ള മദീന പ്രവിശ്യയില്‍ 3,36,381 ഉം ജീവനക്കാരുണ്ട്. സ്വകാര്യ മേഖലാ ജീവനക്കാരില്‍ 19 ശതമാനം കിഴക്കന്‍ പ്രവിശ്യയിലും 18 ശതമാനം മക്ക പ്രവിശ്യയിലും 4 ശതമാനം അല്‍ഖസീമിലും 3 ശതമാനം മദീനയിലുമാണ്. 

സൗദിയില്‍ ആകെ 25,17,703 സ്വകാര്യ സ്ഥാപനങ്ങളാണുള്ളത്. സ്വകാര്യ സ്ഥാപനങ്ങളില്‍ 17,84,193 എണ്ണം (71 ശതമാനം) പ്രധാന സ്ഥാപനങ്ങളും 7,33,510 എണ്ണം (29 ശതമാനം) ശാഖകളുമാണ്. പ്രധാന സ്ഥാപനങ്ങളില്‍ 15,38,219 എണ്ണം (86 ശതമാനം) വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും 2,45,974 എണ്ണം (14 ശതമാനം) കമ്പനികളുമാണ്. ശാഖകളില്‍ 6,72,965 എണ്ണം (92 ശതമാനം) വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും 60,545 എണ്ണം (8 ശതമാനം) കമ്പനി ശാഖകളുമാണ്.

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ 30 ശതമാനവും റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 9,57,176 സ്ഥാപനങ്ങളുണ്ട്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 4,62,316 ഉം (18 ശതമാനം) മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 2,93,357 ഉം (12 ശതമാനം) നാലാം സ്ഥാനത്തുള്ള അസീറില്‍ 1,57,859 ഉം (6 ശതമാനം) അഞ്ചാം സ്ഥാനത്തുള്ള അല്‍ഖസീമില്‍ 1,36,109 ഉം (5.4 ശതമാനം) ആറാം സ്ഥാനത്തുള്ള മദീന പ്രവിശ്യയില്‍ 1,35,391 ഉം (5.37 ശതമാനം) ഏഴാം സ്ഥാനത്തുള്ള ജിസാനില്‍ 85,383 ഉം (3 ശതമാനം) സ്വകാര്യ സ്ഥാപനങ്ങളുണ്ട്.

English Summary:

40 Percent of Saudi Employees in the Private Sector are Under the Age of 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com