ADVERTISEMENT

അബുദാബി ∙ കാടുകളിൽ നിന്ന് പക്ഷികളുടെ മുട്ടകൾ ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഈ നിയമം ലംഘിച്ചാൽ 2,000 മുതൽ 20,000 ദിർഹം വരെ തടവും പിഴയും ലഭിക്കും. അബുദാബിയിലെ ചില ദ്വീപുകൾ കടുത്ത വേനൽ മാസങ്ങളിൽ ദേശാടനപ്പക്ഷികളുടെ സുപ്രധാന പ്രജനന കേന്ദ്രമായി വർത്തിക്കുന്നുണ്ടെന്നും ഇവയെ സംരക്ഷിക്കാൻ കൂട്ടായ ശ്രമം വേണമെന്നും അഭ്യർഥിച്ചു. 

പക്ഷികളുടെ കൂടുകളിൽ നിന്ന് മുട്ട ശേഖരിക്കുന്നത് ഒഴിവാക്കുക ഗൗരവമേറിയ കാര്യമാണ്. നിയമലംഘനം കണ്ടാൽ അബുദാബി ഗവൺമെന്റിനെ 800555 എന്ന നമ്പറിൽ അറിയിക്കുക. 1999 ലെ ഫെഡറൽ നിയമം കാട്ടുപക്ഷികളെ വേട്ടയാടുന്നതും പിടിക്കുന്നതും ഉപദ്രവിക്കുന്നതും നിരോധിക്കുന്നതായി പറയുന്ന അറിയിപ്പ് പരിസ്ഥിതി ഏജൻസി എക്സ്  പേജിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. 

English Summary:

Abu Dhabi Environment Agency Warns Collecting Bird Eggs in Forests Illegal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com