ADVERTISEMENT

മസ്‌കത്ത് ∙ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്‌കത്ത്. നൂംബിയോ മലിനീകരണ സൂചിക പ്രകാരമാണ് ഒമാന്റെ തലസ്ഥാന നഗരം ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. വായു, ജലം മലിനീകരണം, മാലിന്യ നിര്‍മാര്‍ജനം, ശുചിത്വ സ്ഥിതികള്‍, പ്രകാശ ശബ്ദ മലിനീകരണം, ഹരിത മേഖലകള്‍, മലിനീകരണ തോതുകള്‍ക്കുള്ള മൊത്തം സ്ഥിതി പോലുള്ള ഘടകങ്ങള്‍ വിലയിരുത്തിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

സൂചികയില്‍ 36.2 എന്ന മികച്ച സ്‌കോര്‍ ആണ് മസ്‌കത്ത് നേടിയത്. പരിസ്ഥിതി സംരക്ഷണത്തിലും പദ്ധതികളിലും പ്രസിദ്ധി നേടിയ മറ്റ് പ്രധാന ഏഷ്യന്‍ നഗരങ്ങളെ അപേക്ഷിച്ച് ശക്തമായ നിലയാണ് ഇത് സൂചിപ്പിക്കുന്നത്. വായു ഗുണമേന്മ, കുടിവെള്ള ഗുണമേന്മയും ലഭ്യതയും, മാലിന്യ നിര്‍മാര്‍ജന സംതൃപ്തി, ശാന്തതയും രാത്രിയിലെ പ്രകാശം സംബന്ധിച്ച പ്രശ്‌നവും, ഹരിത മേഖലകളുടെയും പാര്‍ക്കുകളുടെയും ഗുണമേന്മ അടക്കമുള്ള വൃത്തി, ശുചിത്വം തുടങ്ങിയ വിഭാഗങ്ങളില്‍ മസ്‌കത്ത് ഉയര്‍ന്ന സ്‌കോര്‍ നേടി.

പുനഃചംക്രമണ പദ്ധതികള്‍, താഴ്ന്ന കാര്‍ബണ്‍ പുറന്തള്ളല്‍, ഹരിത സംരംഭങ്ങളെ പിന്തുണക്കല്‍ തുടങ്ങിയവ മെച്ചപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളോടെ മേഖലക്ക് തന്നെ മാതൃകാപരമായ നേതൃപങ്കാണ് മസ്‌കത്ത് വഹിക്കുന്നത്. പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ സുരക്ഷിതവും പരിസ്ഥിതിപരവുമായ ഉത്തരവാദിത്വമുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതില്‍ മസ്‌കത്തിനുള്ള പ്രതിബദ്ധത കൂടിയാണ് ഈ നേട്ടം. നൂംബിയോ മലിനീകരണ സൂചികയില്‍ സിംഗപ്പൂരാണ് ഒന്നാമത്. പാകിസ്താന്‍ തലസ്ഥാനമായ ഇസ്​ലാമാബാദ് മൂന്നാമതും ജപ്പാന്‍ തലസ്ഥാനം ടോക്യോ നാലാമതുമാണ്. തുര്‍ക്കിയിലെ അന്‍റാലിയയാണ് അഞ്ചാമത്.

English Summary:

Muscat is the Second Cleanest City in Asia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com