ADVERTISEMENT

മനാമ ∙ സ്ലൊവാക്യയിൽ നടന്ന ഷാമോറിൻ ചാംപ്യൻഷിപ്പിൽ 120 കിലോമീറ്റർ കുതിരയോട്ടത്തിൽ റോയൽ എൻഡ്യൂറൻസ് ടീമിന് വിജയകിരീടം. ബഹ്‌റൈൻ രാജകുമാരനും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്‍റെ ഫസ്റ്റ് ഡപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് ഖലീഫയാണ് ടീമിനെ നയിച്ചത്.

സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്‍റിന്‍റെ വൈസ് പ്രസിഡന്‍റ്, റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്‌സറിങ് ക്ലബ് (REHC) ഹൈ കമ്മിറ്റിയുടെ ഡപ്യൂട്ടി ചെയർമാനും കൂടിയാണ് അദ്ദേഹം. അടുത്ത സെപ്തംബറിൽ ഫ്രാൻസിൽ നടക്കാനിരിക്കുന്ന മോൺപാസിയർ ലോക ചാംപ്യൻഷിപ്പിനുള്ള ടീമിന്‍റെ തയ്യാറെടുപ്പിലെ സുപ്രധാന ഘട്ടമാണ് ഷാമോറിൻ ചാംപ്യൻഷിപ്പെന്ന് അദ്ദേഹം പറഞ്ഞു.

Image Credit: instagram/nasser13hamad
Image Credit: instagram/nasser13hamad

160 കിലോമീറ്റർ, 120 കിലോമീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ റോയൽ എൻഡ്യൂറൻസ് ടീം ജോക്കികളെ  ഷെയ്ഖ് നാസർ ബിൻ ഹമദ് അഭിനന്ദിക്കുകയും ടീമിന് തുടർന്നും വിജയങ്ങൾ ആശംസിക്കുകയും ചെയ്തു. ടീമിനെ ഒന്നാം ഘട്ടം മുതൽ നാലാം ഘട്ടം വരെ രാജകുമാരൻ നേരിട്ടാണ് നയിച്ചത്. 5:25:17 സമയത്തിൽ അദ്ദേഹം ഒന്നാം സ്ഥാനത്തെത്തി, തുടർന്ന് ടീം വിക്ടോറിയസിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ രണ്ടാം സ്ഥാനവും യൂസഫ് അൽ ജബൂരി മൂന്നാം സ്ഥാനവും നേടി.

English Summary:

Shaikh Nasser Bin Hamad Won the Horse Race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com