ബഹ്‌റൈൻ 'സമ്മർ ടോയ് ഫെസ്റ്റിവൽ' ജൂലൈ 1 മുതൽ
Mail This Article
മനാമ ∙ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബിടിഇഎ) 'ബഹ്‌റൈൻ സമ്മർ ടോയ് ഫെസ്റ്റിവൽ' ജൂലൈ 1-ന് എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ആരംഭിക്കും ഒരു മാസം നീണ്ടുനിൽക്കുന്ന ഈ ആഘോഷം ബഹ്‌റൈനിലെ ടൂറിസം കലണ്ടറിലെ ഒരു പ്രധാന പരിപാടിയാണ് . രാജ്യത്തെ വിനോദസഞ്ചാരത്തിന്റെ പ്രധാന ഭാഗമായുള്ള ഈ പരിപാടിയിൽ നിരവധി സന്ദർശകർ എത്തുമെന്ന് കരുതപ്പെടുന്നു. ടോയ് ഫെസ്റ്റിവലിനുള്ള ടിക്കറ്റുകൾ ജൂൺ 26 മുതൽ https://bahrain-toy-festival.platinumlist.net/ സൈറ്റിൽ വിൽപ്പനയ്‌ക്കെത്തിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയും ആയിരിക്കും ടോയ് ഫെസ്റ്റിവലിന്റെ പ്രവർത്തന സമയം.. സന്ദർശകർക്ക് നിരവധി ഓഫറുകറുകൾ സ്വന്തമാക്കാനുള്ള അവസരവും സംഘാടകർ നൽകുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള നിരവധി അന്താരാഷ്ട്ര ഷോകൾ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്..പെൺകുട്ടികൾക്ക് സജീവമായി പങ്കെടുക്കാൻ കഴിയുന്ന ഒരു പ്രത്യേക ഫാഷൻ ഷോയും ടോയ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.
പ്ലേസ്റ്റേഷൻ പ്രേമികൾക്കും ആവേശകരമായ ഗെയിമുകൾ ഷോ വാഗ്ദാനം ചെയ്യുന്നു. പ്രശസ്ത മാർവൽ കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുഖംമൂടികൾ നിർമ്മിക്കുന്നതിനും സ്പോഞ്ച് ക്യൂബ് ബോക്സിംഗ് പോലുള്ള ഗെയിമുകളിൽ അവരുടെ കഴിവുകൾ പരീക്ഷിക്കുന്നതിനും ശാരീരികവും മാനസികവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്ന വെല്ലുവിളികളിൽ പങ്കെടുക്കാനും കുട്ടികൾക്ക് അവസരമുണ്ടാകും. കരകൗശല പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ളവർക്കുള്ള പ്രത്യേക കോർണർ,എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കളിപ്പാട്ട പ്രേമികൾക്ക് ഹാരി പോട്ടർ, വാൻകോ തുടങ്ങിയവയും ,അന്താരാഷ്ട്ര നാടക പ്രകടനങ്ങൾ , ടേപ്പ്സ്ട്രിയാൽ, സുവനീറുകളും സമ്മാനങ്ങളും വാങ്ങാനുള്ള അവസരവും ഈ പ്രദർശനത്തിന്റെ പ്രത്യേകതയാണ്.കുട്ടികളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 25 പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ അവതരണങ്ങളും ഈ പ്രദർശനത്തിന്റെ പ്രത്യേകതയാണ്.