ADVERTISEMENT

ദുബായ് ∙ അവധിക്കാലം ആഘോഷമാക്കാൻ ദുബായ് സമ്മർ സർപ്രൈസസിന് ഇന്നു തുടക്കം. 65 ദിവസം നീളുന്ന പരിപാടി ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റാണ് (ഡിഎഫ്ആർഇ) സംഘടിപ്പിക്കുന്നത്. കൊക്ക കോള അരീനയിൽ ഗായകരായ ജോർജ് വസൂഫും അൽ ഷാമിയും നേതൃത്വം നൽകുന്ന സംഗീത കച്ചേരിയോടെയാണ് തുടക്കം. ലോകോത്തര റാപ് ആർട്ടിസ്റ്റുകളുടെ പ്രകടനങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ അരങ്ങേറും. സ്വർണം, ആഡംബര വാഹനങ്ങൾ, പ്രമുഖ ഹോട്ടലുകളിൽ താമസ പാക്കേജ് ഉൾപ്പെടെ 5 കോടി ദിർഹത്തിന്റെ സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

രാജ്യാന്തര കലാകാരന്മാർ പങ്കെടുക്കുന്ന വിനോദ,വിജ്ഞാന പരിപാടികൾ വേനൽ വിസ്മയത്തെ ആകർഷകമാക്കും. കാർട്ടൂൺ കഥാപാത്രങ്ങളുടെ വിസ്മയമൊരുക്കിയ മോധേഷ് വേൾഡ് ആണ് കൊച്ചുകൂട്ടൂകാരുടെ ശ്രദ്ധാകേന്ദ്രം.  മധ്യവേനൽ അവധിക്കായി യുഎഇയിലെ സ്കൂളുകൾ 2 മാസത്തേക്ക് അടയ്ക്കുന്നതോടെ നാട്ടിൽ പോകാത്ത കുട്ടികളെയും കുടുംബങ്ങളെയും വിനോദ,വിജ്ഞാനത്തിന്റെ ആകർഷണങ്ങളിലേക്ക് ക്ഷണിക്കുന്നതിനാണ് വേനൽവിസ്മയം നടത്തുന്നത്. 

ഒപ്പം വിപണിയുടെ ഉണർവും ലക്ഷ്യമിടുന്നു. വിവിധ ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ചാണ് വേനൽ വിസ്മയ പരിപാടികൾ നടക്കുക. ലോക രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ കഥപറഞ്ഞും പറയിപ്പിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും വേനൽ വിസ്മയത്തെ അവിസ്മരണീയമാക്കും. ഷോപ്പിങ് മാളുകൾ, തീം പാർക്കുകൾ, വിനോദ ആകർഷണങ്ങൾ, ഹോട്ടൽ താമസ പദ്ധതി തുടങ്ങി ഒട്ടേറെ പ്രമോഷൻ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

ഇനോക് പെട്രോൾ പമ്പിൽ 50 ദിർഹം ചെലവഴിക്കുന്നവർക്കും വിവിധ ഷോപ്പിങ് മാളുകളിൽ 50 മുതൽ 300 ദിർഹം വരെ ചെലവാക്കുന്നവർക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ  നേടാം.

English Summary:

Dubai Summer Surprises offers Dh5 crore worth of prizes to lucky winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com