ADVERTISEMENT

മദീന ∙ മദീനയിലെ പ്രവാചക പള്ളിയിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക മുറിയും പ്രത്യേക സ്ഥലവും അനുവദിച്ചു. ഇവർക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഭിന്നശേഷിക്കാരായ 100 പേർക്ക് പ്രാർഥിക്കാവുന്ന പ്രത്യേക മുറി തുറന്നു.

മസ്ജിദുന്നബവിയിൽ 10 ഇടങ്ങളിൽ ഗേറ്റുകൾക്ക് സമീപം ഇവർക്കായി പ്രത്യേക സ്ഥലം സംവരണം ചെയ്തിട്ടുണ്ട്. കൂടുതൽ ദൂരം സഞ്ചരിക്കാതിരിക്കാനാണ് കവാടത്തിനു സമീപം തന്നെ ഇവർക്ക് പ്രാർഥനയ്ക്ക് സൗകര്യം ഒരുക്കിയത്. കേൾവി പരിമിതർക്കായി വെള്ളിയാഴ്ചകളിലെ കുതുബയുടെ സൈൻ ലാംഗ്വേജ് ഉൾപ്പെടുത്തി.

English Summary:

Prophet’s Mosque Improves Services for Elderly, Disabled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com