ADVERTISEMENT

ദോഹ∙ ഖത്തറിലെ വ്യാവസായിക മേഖലയിൽ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി വാടക വെട്ടിക്കുറച്ച് മുനസിപ്പൽ മന്ത്രാലയത്തിന്‍റെ ഉത്തരവ് . പുതിയ ഉത്തരവ് അനുസരിച്ച് ചില ഭൂമിയുടെ വാർഷിക വാടക തൊണ്ണൂറു ശതമാനം വരെ കുറയും . ഇത് സംബന്ധമായ ഉത്തരവ് 123/ 2024 മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ പുറത്തിറക്കി . വാണിജ്യ  പ്രവർത്തങ്ങൾക്കായുള്ള ഭൂമിയുടെ വാർഷിക വാടക ഒരു ചതുരശ്ര മീറ്ററിന് നൂറ് റിയാലിൽ നിന്നും പത്തു റിയാലായാണ് കുറിച്ചിരിക്കുന്നത് . അഥവാ തൊണ്ണൂറു ശതമാനം  കുറവ് ലഭിക്കും .

ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ പിന്തുണയ്ക്കുക, സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിൽ സ്വകാര്യമേഖലയുടെ പങ്ക് വർധിപ്പിക്കുക, രാജ്യം  കൈവരിക്കുന്ന വികസന പ്രക്രിയയെ പിന്തുണയ്ക്കുന്നതിന് സംഭാവന ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ, വ്യാവസായിക, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ അല്ലെങ്കിൽ തൊഴിലാളികളുടെ ഭവന ആവശ്യങ്ങൾക്കായുള്ള ഭൂമി  എന്നിവക്കെല്ലാം ഇളവ്  ബാധകമായിരിക്കും. കഴിഞ്ഞ ദിവസം വ്യവസായ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലൂടെ മന്ത്രലയത്തിന്‍റെ വിവിധ സേവങ്ങൾക്കുള്ള ഫീസിലും വൻതോതിൽ ഇളവുകൾ വരുത്തിയിരുന്നു  

പുതിയ ഉത്തരവ് അനുസരിച്ചു  ലോജിസ്റ്റിക് പദ്ധതികൾക്കുള്ള ഭൂമിയുടെ വാടക മൂല്യം 20 റിയാലിൽ നിന്ന് 5 റിയാലായി കുറയും, അഥവാ എഴുപത്തിയഞ്ചു ശതമാനം കുറവ്.   ഒരു ചതുരശ്ര മീറ്ററിന് വർഷം തോറും, വ്യാവസായിക ലൈസൻസുള്ള ഭൂമിക്ക്, മുൻപ് 10 റിയാലായിരുന്നു വാടക നൽകിയിരുന്നതെങ്കിൽ  ഇനിയത്  അഞ്ചു റിയാലായി കുറയും .

വ്യാവസായിക അല്ലെങ്കിൽ ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്ക്  മാത്രമല്ലാതെ വിവിധങ്ങളായ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്ന ഭൂമിയാണെങ്കിൽ  മുഴുവൻ ഭൂമിയുടെയും വാടക ഒരു സ്ക്വായർ  മീറ്ററിന് പത്തു റിയാൽ ആയിരിക്കും .തൊഴിലാളികളുടെ താമസ ആവശ്യങ്ങൾക്കു മാത്രമായി ഉപയോഗിക്കുന്ന ഭൂമിയുടെ വാടകയും ഒരു സ്ക്വയർ  മീറ്ററിന് പത്തു റിയാൽ ആയിരിക്കും.  എന്നാൽ വ്യാവസായിക അല്ലെങ്കിൽ ലോജിസ്റ്റിക് സ്ഥാപങ്ങളിലെ തൊഴിലാളികളുടെ  താമസ സൗകരൃത്തിന് അതോടു ചേർന്നുള്ള ഭൂമി ഉപയോഗിക്കുമ്പോൾ , വാടക  ചതുരശ്ര മീറ്ററിന് 5 റിയാലായി  കണക്കാക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രിയുടെ ഉത്തരവിൽ വ്യക്തമാക്കി .

സ്ഥാപനങ്ങൾക്ക് അവരുടെ ഉത്പന്നങ്ങളുടെ പ്രദർശനത്തിനായി  ഭൂമി ഉപയോഗിക്കുമ്പോൾ,  പ്രതിവർഷം ഒരു ചതുരശ്ര മീറ്ററിന് 5 റിയായാലാണ്  പ്രതിവർഷ വാടകയായി കണക്കാക്കുക .  എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കായി വിധ ഉത്പന്നങ്ങളുടെ  പ്രദർശന ത്തിനായി ഭൂമി ഉപയോഗിക്കുമ്പോൾ വാടക സ്ക്വയർ മീറ്ററിന് പത്തു റിയാൽ ആയിരിക്കും .മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള  വ്യാവസായിക മേഖലയിലുള്ള ഭൂമിയുടെ കരാറുകൾ 25 വർഷത്തേക്ക് ആയിരിക്കുമെന്നും പുതിയ ഉത്തരവിലുണ്ട് . എന്നാൽ ഓരോ അഞ്ച് വർഷത്തിലും വാടക അവലോകനം ചെയ്യാനും പുതിയ ഉത്തരവ് അനുവദിക്കുണ്ട് . മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു രണ്ടാം നാൾ നിലവിൽ വരും .

English Summary:

Qatar's Ministry of Municipalities cuts land rent, benefiting the commercial and industrial sector.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com