ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കിയ പ്രതിക്ക് വധശിക്ഷ
Mail This Article
×
കുവൈത്ത് സിറ്റി ∙ കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ ഉപേക്ഷിച്ച കുവൈത്തി പൗരന് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചു. പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷന് നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യം നടത്തുന്നതിന് പ്രതി കത്തിയും കൊടുവാളും വാങ്ങി കൈവശം വച്ചതായും പബ്ലിക് പ്രോസിക്യൂഷന് ആരോപിച്ചിരുന്നു. താനല്ല കൊലപാതകം നടത്തിയതെന്നും തന്റെ മുന്‍ ഭാര്യയാണ് കൃത്യം നടത്തിയതെന്നും പ്രതി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
English Summary:
Accused who Killed his Wife and Dismembered her Body was Sentenced to Death
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.