ADVERTISEMENT

അബുദാബി∙ ഡിജിറ്റൽ ക്രൈം അനലിസ്റ്റായ ക്യാപ്റ്റൻ ഹാജറ റാഷിദ് അൽ നുഐമിയെ ഇന്‍റർപോളിന്‍റെ ഇന്നവേഷൻ സെന്‍ററിൽ ലെയ്സൺ ഓഫിസറായി നിയോഗിച്ചതായി അബുദാബി പൊലീസ് അറിയിച്ചു. രാജ്യാന്തര സംഘടനയിലെ ഹാജറയുടെ മൂന്ന് വർഷത്തെ കാലാവധി ജൂണിൽ ആരംഭിച്ചു.  ഇന്‍റർപോളിലെ പ്രവർത്തനം അൽ നുഐമിക്ക് സൈബർ കുറ്റകൃത്യങ്ങൾ വിശകലനം ചെയ്യുന്നതിൽ കൂടുതൽ പ്രത്യേക രാജ്യാന്തര പ്രായോഗിക അനുഭവവും വൈദഗ്ധ്യവും നൽകുമെന്നാണ് പ്രതീക്ഷ.  ഓർഗനൈസേഷനിൽ സേവനമനുഷ്ഠിക്കുന്ന വെർച്വൽ, ഓഗ്മെന്‍റഡ് റിയാലിറ്റിയിൽ പ്രാവീണ്യം നേടിയ ആദ്യത്തെ എമിറാത്തി ഓഫിസർ കൂടിയാണ് ഹാജറ.

സിംഗപ്പൂരിലെ ഇന്‍റർപോളിന്‍റെ ഇന്നൊവേഷൻ സെന്‍ററിൽ ലെയ്‌സൺ ഓഫിസറായി ചേരുന്ന  ഹാജറ റാഷിദ് അൽ നുഐമിയെ അഭിനന്ദിക്കുന്നതായി ഇന്‍റർപോൾ പ്രസിഡന്‍റും യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഇൻസ്‌പെക്ടർ ജനറലുമായ മേജർ ജനറൽ ഡോ. അഹമ്മദ് നാസർ അൽ റയ്‌സി പറഞ്ഞു.  അബുദാബി പൊലീസ് ജനറൽ കമാൻഡിലെ ആദ്യത്തെ വനിതാ പൊലീസ് ഓഫിസറായ ഹാജറ ഓർഗനൈസേഷനിൽ സേവനമനുഷ്ഠിക്കുന്നു

English Summary:

Captain Hajar Rashid Al Nuaimi is the first female police officer from the Abu Dhabi Police General Command to serve at Interpol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com