ADVERTISEMENT

ജിദ്ദ ∙ വിദേശങ്ങളിലേക്ക് പണം അയക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തും അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും. കഴിഞ്ഞ വർഷം മൊത്തം വിദേശത്തേക്ക് അയച്ച തുക ഏകദേശം 144 ബില്യൻ റിയാൽ (38.4 ബില്യൺ ഡോളർ) ആയിരുന്നു. 'മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് ബ്രീഫ്' എന്ന തലക്കെട്ടിലുള്ള ലോകബാങ്കിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്  അമേരിക്ക ഒന്നാം സ്ഥാനത്താണ്, മൊത്തം വിദേശ പണമയയ്ക്കൽ 2023-ൽ ഏകദേശം 85.8 ബില്യൻ ഡോളറിലെത്തി.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും എത്തി. മൊത്തം പണമയയ്ക്കൽ ഏകദേശം 38.5 ബില്യൺ ഡോളറാണ്, അതേസമയം കുവൈത്ത് ആഗോളതലത്തിൽ പത്താം സ്ഥാനത്തും അറബ് ലോകത്ത് മൂന്നാം സ്ഥാനത്തുമാണ്.  

സൗദി അറേബ്യ കഴിഞ്ഞാൽ അറബ് ലോകത്ത് ഖത്തർ നാലാം സ്ഥാനത്തും 11.8 ബില്യൺ ഡോളറുമായി യുഎഇയും 2.7 ബില്യൺ ഡോളറുമായി ബഹ്‌റൈനും രണ്ടാം സ്ഥാനത്താണ്. 

English Summary:

Saudi Arabia ranks 3rd in remittance outflows globally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com