ADVERTISEMENT

ദുബായ് ∙ നൂതന നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)  ടൂളുകൾ ഉപയോഗിച്ച് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ് എ). വിവിധ മേഖലകളിലെ അഡ്മിനിസ്‌ട്രേറ്റീവ് കേഡർമാരെ ലക്ഷ്യമിട്ട് എ ഐ രംഗത്ത് പരിശീലനം നൽകുന്നതിനായി മൈക്രോസോഫ്റ്റുമായി സഹകരിച്ച് ശിൽപശാല നടത്തി. സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു പരിപാടി. ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, അസിസ്റ്റൻറ് ഡയറക്ടർമാർ, വകുപ്പ് തലവന്മാർ, മുതിർന്ന ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ അൽ ജാഫിലിയയിലെ ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തു.

വർക്ക് ടൂളുകളിൽ എ ഐ സംയോജിപ്പിക്കുന്നതിൽ ഡയറക്ടറേറ്റ്  നേടിയ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംരംഭം രൂപകൽപന ചെയ്തതെന്ന് ജി ഡി ആർ എഫ് എ യിലെ ഡിജിറ്റൽ സേവനങ്ങൾക്കായുള്ള ഡപ്യൂട്ടി അസിസ്റ്റൻറ് ഡയറക്ടർ ലഫ്. കേണൽ ഖാലിദ് ബിൻ മദിഹ് അൽ ഫലാസി പറഞ്ഞു. എ ഐ സാങ്കേതികവിദ്യകൾ സിസ്റ്റങ്ങൾ വികസിപ്പിക്കാൻ മാത്രമല്ല, പ്രകടന നിലവാരം മെച്ചപ്പെടുത്താനും അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയകൾ കൂടുതൽ മികവുറ്റതാക്കാനും കാര്യക്ഷമത വർധിപ്പിക്കാനും ടാസ്ക് എക്സിക്യൂഷനിൽ ഉയർന്ന കൃത്യത കൈവരിക്കാനും സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

gdrfa-to-improve-customer-service-using-artificial-intelligence
ചിത്രത്തിന് കടപ്പാട് : ജി ഡി ആർ എഫ് എ

ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ജോലിസ്ഥലത്ത് എ ഐ ഫലപ്രദമായി പ്രയോഗിക്കുന്നതിന് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവും നൽകുക എന്നതും ഇതിന്റെ ഭാഗമാണ്.

English Summary:

GDRFA to Improve Customer Service Using Artificial Intelligence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com