ADVERTISEMENT

മനാമ ∙ ജിസിസിയിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ മെഡിക്കൽ എക്‌സിബിഷനും കോൺഫറൻസുമായ മനാമ ഹെൽത്ത് കോൺഗ്രസ് ആൻഡ്  എക്‌സ്‌പോ 2024 ഡിസംബറിൽ നടക്കും.ഡിസംബർ 12 മുതൽ 14 വരെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ വച്ചായിരിക്കും പരിപാടി നടക്കുക. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെയും സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾഎന്നിവയുടെ പങ്കാളിത്തത്തോടെയുമാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ) സിഇഒ മറിയം അൽ ജലഹ്മ പറഞ്ഞു.

നാല് മാസമായി തന്റെ നേതൃത്വത്തിലുള്ള സംഘം ഈ പരിപാടിക്ക് തയാറെടുക്കുകയാണെന്ന് എക്‌സ്‌പോയുടെ സയൻ്റിഫിക് കമ്മിറ്റിയുടെ തലവനായ ഡോ. ഹുസൈൻ അൽഹാർമി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെൻ്റ് ബോർഡ്, തംകീൻ തുടങ്ങിയ പങ്കാളികൾക്കൊപ്പം വേൾഡ് ഇക്കണോമിക് ഫോറം ഫീച്ചർ ചെയ്യുന്ന ആരോഗ്യ സംരക്ഷണ മേഖലയിലെ സുസ്ഥിരതയെക്കുറിച്ചുള്ള ഒരു പാനൽ ചർച്ചയും ഈ വർഷത്തെ പരിപാടിയിൽ ഉൾപ്പെടുത്തും 

മനാമ ഹെൽത്ത് കോൺഗ്രസ് ആൻഡ് എക്‌സ്‌പോ ഡിസംബറിൽ
മനാമ ഹെൽത്ത് കോൺഗ്രസ് ആൻഡ് എക്‌സ്‌പോ ഡിസംബറിൽ

മനാമ ഹെൽത്ത് 2024 ജിസിസിയിലെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും വലിയ ഹെൽത്ത് കെയർ കോൺഗ്രസും വ്യാപാര പ്രദർശനവുമായിരിക്കും.

വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ആകർഷിക്കുന്ന, ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങൾ, ഉൽപ്പന്നങ്ങൾ, ഹെൽത്ത് കെയർ ടെക്നോളജി എന്നിവ പ്രദർശിപ്പിക്കുന്നതിന് ഈ പരിപാടി  വേദിയൊരുക്കും. ആഗോളതലത്തിൽ മെഡിക്കൽ സാങ്കേതികവിദ്യയുടെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നായി ബഹ്‌റൈൻ നിലനിൽക്കും. എന്നതാണ് രാജ്യത്ത് ഈ പരിപാടി കൊണ്ടുള്ള നേട്ടം.

English Summary:

Manama Health Congress and Expo in December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com