ADVERTISEMENT

അബുദാബി ∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് 22 കോടിയിലേറെ രൂപ(10 ദശലക്ഷം ദിർഹം) സമ്മാനം. ദുബായിൽ താമസിക്കുന്ന റഈസുർ റഹ്മാനാണ് ജൂൺ 15-ന് വാങ്ങിയ  078319 എന്ന നമ്പർ ടിക്കറ്റിൽ ഭാഗ്യം ലഭിച്ചത്. മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരുന്നതിനാൽ തത്സമയ നറുക്കെടുപ്പ് കാണാൻ സാധിച്ചില്ലെന്നും സന്തോഷം വിവരണാതീതമാണെന്നും റഈസുർ റഹ്മാൻ പറഞ്ഞു.

ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ എടുക്കാൻ ഞാൻ കാർ നിർത്തി. നറുക്കെടുപ്പ് അവതാരകനായ റിചാർഡിന്‍റെ സുവർണ ശബ്ദം എനിക്കറിയാമായിരുന്നു. ഷോ അവതാരകരായ റിച്ചാർഡും ബൗച്രയും വിളിച്ചതിനെക്കുറിച്ച് ഇദ്ദേഹം പറഞ്ഞു. റഈസുർ റഹ്മാൻ കഴിഞ്ഞ ഒന്നര വർഷമായി തനിച്ചാണ് ടിക്കറ്റ് എടുക്കുന്നത്.

English Summary:

Abu Dhabi Big Ticket Draw, an Indian Won more than 22 Crore Rupees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com