ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ ഇന്‍റർനാഷനൽ ഗാർഡൻ ഷോ അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്ന് നാഷനൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്‍റ് (എൻഐഎഡി) സെക്രട്ടറി ജനറൽ ഷെയ്ഖ മാരാം ബിൻത് ഈസ അൽ ഖലീഫ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഷോയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 ഫെബ്രുവരി 19-ന് നടക്കും, 2025 ഫെബ്രുവരി 20 മുതൽ 23 വരെ സഖീറിലെ എക്‌സിബിഷൻ വേൾഡിലായിരിക്കും പരിപാടി നടക്കുക.

സുസ്ഥിര കൃഷിയിലും പൂന്തോട്ടപരിപാലനത്തിലും ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്ന പ്രമുഖ  പ്രദർശനമാണ് ബഹ്‌റൈൻ ഇന്‍റർനാഷനൽ ഗാർഡൻ ഷോ. പ്രാദേശികവും രാജ്യാന്തര കമ്പനികൾക്ക് അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും സാങ്കേതികവിദ്യകളും വിശാലമായ വിപണിയിലേക്ക് പരിചയപ്പെടുത്തുന്നതിന് ഇത് ഒരു വേദിയാകുന്നു.

കാർഷിക മേഖലയിലും രാജ്യത്തും ഭക്ഷ്യ സുരക്ഷയുടെ വികസനത്തിനും സുസ്ഥിരതയ്ക്കും സംഭാവന നൽകുന്ന കാർഷിക സാങ്കേതികവിദ്യകളിലേക്കും ഈ പ്രദർശനം ഗുണകരമാകും. കൂടുതൽ പ്രാദേശിക കർഷകർക്ക് പങ്കെടുക്കാനും സന്ദർശകരുമായി ഇടപഴകാനും ബഹ്‌റൈൻ കാർഷിക ഉൽപന്നങ്ങൾ ഹൈലൈറ്റ് ചെയ്യാനും ഉപഭോക്താക്കൾക്ക് അവയിലേക്കുള്ള പ്രവേശനം സുഗമമാക്കാനും കർഷകരുടെ മാർക്കറ്റ് പവിലിയന് കൂടുതൽ സ്ഥലം അനുവദിക്കുന്നതായി  ഷെയ്ഖ മരാം  പറഞ്ഞു .

ബഹ്‌റൈൻ ഇന്‍റർനാഷനൽ ഗാർഡൻ ഷോ  ഒരു വ്യാപാര പ്രദർശനം എന്ന നിലയിൽ, പങ്കാളികൾക്ക് അവരുടെ ബിസിനസുകൾ വികസിപ്പിക്കുന്നതിനും പ്രാദേശികമായും രാജ്യാന്തരമായും അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും വിലപ്പെട്ട അവസരങ്ങളാണ്  നൽകുന്നത്. ഇത് ഒരു വിദ്യാഭ്യാസ പ്രദർശനം എന്ന നിലയിലും വിവിധ മേഖലകളിൽ  ഗുണകരമാകുന്നുണ്ട്.ഷോയുടെ ഭാഗമായി, പൂന്തോട്ടപരിപാലനം, ഹരിത ഇടങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും രീതികളും പ്രദർശനത്തിൽ ഉൾപ്പെടുത്തും. സംഘാടകരായ  ബഹ്‌റൈൻ ഗാർഡൻ ക്ലബ് അതിന്‍റെ  അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയായത് കൊണ്ട് തന്നെ ഇത്തവണ  വിവിധ മത്സരങ്ങളുംഇതോടനുബന്ധിച്ച നടത്തുണ്ട്.

മുതിർന്നവർക്കായി 100-ലധികം വിഭാഗങ്ങളും, 3 മുതൽ 18 വയസ്സുവരെയുള്ള സ്കൂൾ വിദ്യാർഥികൾക്കായി 19 വിഭാഗങ്ങളിലും  മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ  അറിയിച്ചു. ഒക്ടോബർ ഒന്ന് മുതൽ റജിസ്ട്രേഷൻ ആരംഭിക്കും, താൽപ്പര്യമുള്ള വ്യക്തികൾക്ക് അതാത് ക്ലബുകൾ ,അസോസിയേഷനുകൾ മുഖേന റജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ  ഇൻസ്റ്റഗ്രാം അക്കൗണ്ട് @bahrain.garden.club എന്ന പേജ്,അല്ലെങ്കിൽ www.bahraingardenclub.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം 

English Summary:

Bahrain International Garden Show in February 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com