ADVERTISEMENT

കുവൈത്ത് സിറ്റി ∙ കടുത്ത ചൂടിൽ ജനം വലയുന്നതിനെ തുടർന്ന് കുവൈത്തിൽ ജുമുഅ പ്രാർഥനാസമയം 15 മിനിറ്റാക്കി കുറച്ചു. ഖുതുബയും (പ്രഭാഷണം) നമസ്കാരവും 15 മിനിറ്റിനകം തീർക്കണമെന്നാണ് മതകാര്യ മന്ത്രാലയത്തിന്റെ നിർദേശം. രാജ്യത്തെ ആശുപത്രികൾക്കും മാർക്കറ്റുകൾക്കും സമീപമുള്ള പള്ളികളിൽ നിയമം കർശനമായി പാലിക്കണമെന്ന് ഇമാമുമാരെ അറിയിച്ചതായി ക്യാപ്പിറ്റൽ മോസ്ക്സ് വിഭാഗം ഡയറക്ടർ അബ്ദുൽ ഹമീദ് അൽ മുതൈരി പറഞ്ഞു. 

ചൂട് കൂടിയതോടെ, രാജ്യത്തെ തൊഴിലാളികൾക്ക് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ വിശ്രമസമയം നൽകുന്നുണ്ട്. ജൂണിൽ ആരംഭിച്ച മധ്യാഹ്ന ഇടവേള സെപ്റ്റംബർ വരെ തുടരും. നേരത്തേ യുഎഇയും സൗദി അറേബ്യയും ജുമുഅ പ്രാർഥനാസമയം കുറച്ചിരുന്നു.

English Summary:

Kuwait to shorten the duration of Friday prayer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com