ADVERTISEMENT

ദോഹ∙ ഇന്ന്( ജൂലൈ 5) ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് റദ്ദാക്കി. ഉച്ചക്ക് 12.30ന് പുറപ്പെട്ട് രാത്രി 7.30 ഓടെ കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് ഇന്നലെ രാത്രിയാണ് റദ്ദാക്കൽ വിവരം ലഭിച്ചത്. ഇതുകാരണം മറ്റ് വിമാനങ്ങളിലേക്ക് യാത്ര മാറ്റുന്നതിനുള്ള സാഹചര്യവും നഷ്ടമായി.

വിമാന സർവീസ് റദ്ദാക്കിയത് കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേരെയാണ് പ്രതിസന്ധിയിലാക്കിയത്. വേനൽക്കാല അവധിക്കായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്.  കുടുംബസമേതം യാത്ര ചെയ്യാനായി നാലും അഞ്ചു ടിക്കറ്റുകൾ വാങ്ങിയവർക്കും പ്രയാസം നേരിട്ടു. സാധാരണ ഗതിയിലുള്ള ടിക്കറ്റിനേക്കാൾ നാലും അഞ്ചും ഇരട്ടി വില നൽകി ടിക്കറ്റ് എടുക്കണമെന്ന  അവസ്ഥയിലാണ് യാത്രക്കാർ ഉള്ളത്.  ഒരു യാത്രയ്ക്ക് ഇരുപതിനായിരം രൂപയോളം നൽകി ടിക്കറ്റ് എടുത്തവർക്ക് പുതിയ ടിക്കറ്റിന് അറുപതിനായിരത്തിന് മുകളിൽ ടിക്കറ്റിനായി പണം ചെലവാക്കേണ്ടി വരും . സീസൺ ആയതിനാൽ പുതിയ ടിക്കറ്റ് ലഭിക്കുന്നതും പ്രയാസമാണ്.

ദോഹയിൽ നിന്നും കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമയക്രമം പാലിക്കാതെയാണ് നടന്നുവരുന്നത്. കഴിഞ്ഞ ബലിപെരുന്നാൾ അവധി ദിനങ്ങളിൽ പല ദിവസങ്ങളിലും മണിക്കൂറുകൾ വൈകിയാണ് എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയത്.മസ്കത്തിൽനിന്ന്  ഇന്ന് രാവിലെ ഏഴിന്​ പുറപ്പെട്ട്​ ഉച്ചക്ക്​ 12.10ന്​ കോഴിക്കോട്​ എത്തുന്ന വിമാനവും റദ്ദാക്കിയിട്ടുണ്ട്. മസ്കത്തിൽനിന്ന് ബുധനാഴ്​ച കോഴിക്കോട്​, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും മുടങ്ങിയിരുന്നു

English Summary:

An Air India Express flight scheduled for today from Doha to Karipur has been cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com