സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തി; അബുദാബിയിൽ ഇൻഫ്ലുവൻസർക്ക് 18 ലക്ഷം രൂപ പിഴ
Mail This Article
×
അബുദാബി ∙ സമൂഹമാധ്യമത്തിലൂടെ 4 പേരെ അപകീർത്തിപ്പെടുത്തിയ ഇൻഫ്ലുവൻസർക്ക് 80,000 ദിർഹം (18.18 ലക്ഷം രൂപ) പിഴ ചുമത്തി. അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് കേസസ് കോർട്ട് ആണ് ഉത്തരവിട്ടത്. നാലുപേർ 5.5 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇൻഫ്ലൂവൻസർക്കെതിരെ നൽകിയ കേസിലാണ് വിധി.
ഇതിനു പുറമെ കോടതി ചെലവും വക്കീൽ ഫീസും ഇൻഫ്ലൂവൻസറിൽ നിന്ന് ഈടാക്കാനും ഉത്തരവിട്ടു. വാദികളുടെയും പ്രതിയുടെയും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
English Summary:
Court Orders Influencer to Pay Dhs80,000 Compensation for Insulting 4 People on Social Media
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.