ഖത്തറിൽ ഇനി മതവിധികൾ വാട്സ്ആപ്പ് വഴിയും
Mail This Article
×
ദോഹ ∙ ഇസ്ലാം മത വിധികൾ ഇനി വാട്സാപ്പിലും. ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യമന്ത്രാലയമാണ് വാട്സ്ആപ്പ് ആപ്ലിക്കേഷൻ വഴി മതപരമായ അന്വേഷണങ്ങൾക്ക് തത്സമയം ഉത്തരം നൽകുന്നതിന് സംവിധാനമൊരുക്കിയത്. തത്സമയ ചാറ്റ് അല്ലെങ്കിൽ ഓഡിയോ റെക്കോർഡിങ് വഴിയായിരിക്കും പണ്ഡിതന്മാർ അന്വേഷണങ്ങൾക്ക് ഫത്വ മത വിധികൾ നൽകുക. ഇതിനായി ഇസ്ലാമിക പണ്ഡിതന്മാരുടെയും ശരീഅത് ഗവേഷകരുടെയും സംഘത്തെ ഔഖാഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഖത്തർ സമയം രാവിലെ എട്ട് മുതൽ ഒന്ന് വരെയും വൈകുന്നേരം നാല് മുതൽ രാത്രി 10 വരെയുമാണ് സേവനം ലഭ്യമാകുക. 974 50004564 എന്ന വാട്സാപ്പ് നമ്പറിലാണ് മതവിധികൾ ലഭിക്കുക.
English Summary:
Religious Rulings in Qatar will be Available via WhatsApp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.