ADVERTISEMENT

അല്‍ബാഹ  ∙ കഴിഞ്ഞ ദിവസം രാത്രി മുതൽ സൗദിയിലെ അല്‍ബാഹ കിങ് ഫഹദ് ചുരം റോഡിനു സമീപത്തുള്ള പർവതത്തിൽ പടർന്നു പിടിച്ച തീയണക്കാനുള്ള ശ്രമം ഊർജിതമാക്കി സിവില്‍ ഡിഫന്‍സ്.

പ്രദേശത്തെ പുല്ലുകളെല്ലാം ഉണങ്ങിയതും കടുത്ത ചൂടും വലിയ തോതിലുള്ള കാറ്റും കാരണം തീ അതിവേഗം പടരുകയാണ്. ഇന്നലെ (വെള്ളിയാഴ്ച) വൈകിട്ടാണ് പര്‍വതത്തില്‍ തീ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് അല്‍ബാഹ കിങ് ഫഹദ് ചുരം റോഡ് താൽക്കാലിമായി അടച്ചിരുന്നു.മണിക്കൂറുകൾക്ക് ശേഷമാണ് റോഡ് തുറന്നത്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചും തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

English Summary:

Saudi: Fire Breaks out on Mount Al Baha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com